കോട്ടയം ഓർക്കിഡ് റസിഡൻസിയിൽ നടന്ന ജില്ലാതല കാമ്പയിൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. എ.കെ സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു.
പൗരത്വ നിഷേധത്തിനുള്ള ഫാഷിസ്റ്റ് ഒളിയജണ്ടയ്ക്കെതിരേ ‘എസ്.ഐ.ആർ: പൗരത്വ നിഷേധം അനുവദിക്കില്ല’ എന്ന പ്രമേയത്തിലാണ് ജാഗ്രതാ കാംപയിൻ സംഘടിപ്പിക്കുന്നത്. പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി ഭവന സന്ദർശനങ്ങൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന 50 ലക്ഷത്തോളം പേർ പുറത്താകുമെന്ന പ്രചാരണം സംഘപരിവാര ഗ്രൂപ്പുകളിലും പ്രൊഫൈലുകളിലും വ്യാപകമായി പ്രചരിക്കുനുണ്ട്. ഇത് ആശങ്കാജനകമാണെന്ന് ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്ത അഡ്വ എ കെ സലാഹുദ്ദീൻ പറഞ്ഞു. പരിപാടിയിൽ കോട്ടയം ജില്ലാ പ്രസിഡൻറ് മുഹമ്മദ് സിയാദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ, വൈസ് പ്രസിഡണ്ടുമാരായ യു. നവാസ്, അൽതാഫ് ഹസൻ, സെക്രട്ടറിമാരായ കെ.എസ്.ആരിഫ് അമീർ ഷാജി ഖാൻ, ട്രഷറർ ഫൈസൽ ബഷീർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ നൗഷാദ് കൂനന്താനം, അൻസാരി പത്താനാട് എന്നിവർ പങ്കെടുത്തു.
സംസ്ഥാന പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിബി തോട്ടുംപുറത്തിന് ചടങ്ങിൽ സ്വീകരണം നൽകി. ജനതാദളിന്റെ സംസ്ഥാന നേതാവായിരുന്ന സിബി തോട്ടുംപുറം എസ്.ഡി.പി.ഐയിൽ അംഗത്വം സ്വീകരിച്ചിരുന്നു. തുടർന്നാണ് സംസ്ഥാന പ്രവർത്തകസമിതിയിലേക്ക് സിബിയെ തിരഞ്ഞെടുത്തത്


