വോട്ടർ പട്ടിക പരിശോധിക്കാനായി നൽകിയ ക്യു ആർ കോഡ് ചിലർക്ക് മാത്രം പ്രവർത്തിക്കുന്നു; ബ്ലാങ്ക് സ്ക്രീൻ പരാതി പരിശോധിക്കുമെന്ന് കമ്മിഷൻ

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേര് പരിശോധിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ക്യു ആർ കോഡ് (QR Code) സ്കാൻ ചെയ്താൽ ചിലർക്കു മാത്രം വെബ്‌സൈറ്റ് തുറന്നു വരുന്നതായി പരാതി. ചിലർക്ക് ക്യു ആർ കോഡ് വഴി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ലഭ്യമാകുമ്പോൾ, മറ്റുചിലർക്ക് ‘ബ്ലാങ്ക് സ്ക്രീൻ’ മാത്രമാണ് കാണാനാകുന്നത്.മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പുറത്തിറക്കിയ ഈ ക്യു ആർ കോഡ് മുഖേന വോട്ടർ പട്ടികയിൽ പേര് പരിശോധിക്കാനായിരുന്നു സൗകര്യം ഒരുക്കിയത്.

Advertisements

എന്നാൽ, ലിങ്ക് പ്രവർത്തിക്കാത്തതിനെ തുടർന്ന് നിരവധി പേർക്ക് പേര് പരിശോധിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, എല്ലാ ഉപയോക്താക്കൾക്കും ഈ പ്രശ്നം നേരിടുന്നില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ അറിയിച്ചു. “പരിശോധനകൾക്ക് ശേഷമാണ് ക്യു ആർ കോഡ് പൊതു ജനങ്ങൾക്കായി നൽകിയിരിക്കുന്നത്. ചിലർക്ക് വെബ്സൈറ്റ് ലോഡ് ആകുന്നതിൽ താമസം ഉണ്ടാകുന്നത് കാരണമാകാം. പരാതിയുണ്ടെങ്കിൽ പരിശോധിക്കും,” അധികൃതർ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, വോട്ടർ പട്ടികയിൽ പേര് പരിശോധിക്കാനായി https://voters.eci.gov.in എന്ന ഔദ്യോഗിക പോർട്ടൽ നേരിട്ട് സന്ദർശിക്കാമെന്നും, (1950) നമ്പറിലോ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പിലോ വഴിയും പരിശോധന നടത്താമെന്നും കമ്മീഷൻ അറിയിച്ചു.

Hot Topics

Related Articles