കേരള സർവകലാശാലയിൽ ജാതിവിവേചനാരോപണം; ഗവേഷണ വിദ്യാർത്ഥി വിപിൻ വിജയന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് വിവാദമായി

കേരള സർവകലാശാലയിൽ ജാതിവിവേചനാരോപണം; ഗവേഷണ വിദ്യാർത്ഥി വിപിൻ വിജയന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് വിവാദ

Advertisements

തിരുവനന്തപുരം :കേരള സർവകലാശാലക്കെതിരെ ജാതിവിവേചനാരോപണം ഉയർന്ന് വിവാദം. സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിയും എസ്‌.എഫ്‌.ഐ നേതാവുമായ വിപിൻ വിജയനാണ് ഫെയ്‌സ്‌ബുക്കിലൂടെ താൻ നേരിട്ട അനുഭവങ്ങൾ പുറത്തുവിട്ടത്. സംസ്കൃതം അറിയാത്ത വിപിന് പി.എച്ച്.ഡി നൽകാൻ പാടില്ലെന്ന ശുപാർശയോടെയാണ് ഓറിയൻറൽ ഭാഷാ വിഭാഗം ഡീൻ ഡോ. സി.എൻ. വിജയകുമാരി സർവകലാശാലാ വൈസ് ചാൻസലർക്ക് കത്ത് നൽകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിപിന്റെ പി.എച്ച്.ഡി പ്രബന്ധത്തിന്റെ ഓപ്പൺ ഡിഫൻസ് ഒക്ടോബർ 5-ന് നടന്നു. അതിന് പിന്നാലെയാണ് ഡീൻ നൽകിയ കത്ത് വിവാദമായത്. സംസ്കൃതം അറിയാത്ത വിദ്യാർത്ഥിയ്ക്ക് സംസ്കൃതത്തിൽ പി.എച്ച്.ഡി നൽകുന്നത് ഉചിതമല്ലെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.എന്നാൽ സംസ്കൃതത്തിൽ എം.എ, ബി.എഡ്, എം.എഡ്, എം.ഫിൽ ബിരുദങ്ങൾ നേടിയതായും, എം.ഫിൽ പ്രബന്ധം തന്നേ ഡീൻ ആയിരുന്ന ഡോ. വിജയകുമാരിയുടെ മേൽനോട്ടത്തിലാണ് പൂർത്തിയാക്കിയതെന്നും വിപിൻ വ്യക്തമാക്കുന്നു.

“സംസ്കൃതം അറിയാത്തവൻ” എന്ന മുദ്ര തന്നെ ജീവിതകാലമൊട്ടാകെ മായാത്ത മുറിവായി മാറിയെന്നും വർഷങ്ങളായുള്ള അക്കാദമിക് നേട്ടങ്ങൾ ഒറ്റ ദിവസത്തിനുള്ളിൽ ഇല്ലാതെയായെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.തൻ്റെ രാഷ്ട്രീയ പശ്ചാത്തലം ചർച്ചയാകുമ്പോൾ ഡീന്റെ സംഘപരിവാർ ബന്ധം ആരും ചോദിക്കാത്തത് എന്തുകൊണ്ടാണെന്നും വിപിൻ ചോദിച്ചു. ഡീൻ നൽകിയ കത്തെ അടിസ്ഥാനമാക്കി സർവകലാശാലാ വൈസ് ചാൻസലർ അന്വേഷണം ആരംഭിക്കാൻ നിർദേശം നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.

Hot Topics

Related Articles