35 വർഷങ്ങൾക്ക് ശേഷം വീണ്ടും അമരം ;എന്നെ ഒരു കൊച്ചു കുട്ടിയായിട്ടാണ് മമ്മൂക്ക കണ്ടത്”: നടി മാതു അമരത്തിലെ ഓർമ്മകൾ ഓർത്തെടുക്കുന്നു

ന്യൂസ് ഡെസ്ക്: മമ്മൂട്ടി നായകനായ ‘അമരം’ എന്ന ഭരതൻ ക്ലാസിക് ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇന്നും ജീവിക്കുന്ന നടിയാണ് മാതു. മലയാള സിനിമയിൽ നിന്ന് അകലെയായെങ്കിലും, ‘അമരം’ എന്ന ചിത്രത്തിലെ മുത്തും അച്ചുട്ടിയുമായുള്ള ഓർമ്മകൾ ഇന്നും അവരെ പിന്തുടരുന്നു.ഇപ്പോൾ ന്യൂയോർക്കിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയും, മാസ്റ്റേഴ്സ് പഠനം തുടരുകയും ചെയ്യുന്ന മാതു, ‘അമരം’ റീ–റിലീസിനെ മുന്നോടിയായി ഓർമ്മകളിലേക്കാണ് തിരിഞ്ഞത്. നവംബർ 7-ന് 4കെ മികവിൽ തിയേറ്ററുകളിലെത്തുന്ന ഈ ചിത്രം, മൂവായിരത്തി അഞ്ച് വർഷങ്ങൾക്കുശേഷമാണ് വീണ്ടും പ്രേക്ഷകരെ കാണാൻ വരുന്നത്.

Advertisements

കുട്ടേട്ടൻ എന്ന ചിത്രത്തിലാണ് ആദ്യം മമ്മൂക്കയോടൊപ്പം അഭിനയിച്ചത്. അന്ന് തന്നെ അദ്ദേഹം വളരെ ഫ്രണ്ട്ലിയായിരുന്നു. അതുകൊണ്ട് ‘അമരം’ ചെയ്യുമ്പോൾ കൂടുതൽ കംഫർട്ടബിളായി. എന്നെ ഒരു കൊച്ചു കുട്ടിയായിട്ടാണ് അദ്ദേഹം കണ്ടത്. ‘എഴുന്നേല്‍ക്കൂ കുട്ടീ’ എന്നൊക്കെ പറയും,” — മാതു ഓർമ്മിക്കുന്നു.അമരം റിലീസിനുശേഷം തന്നെ സിനിമ കണ്ടില്ലെന്നും, പിന്നീട് ഒരു ഷൂട്ടിനായി കേരളത്തിൽ എത്തിയപ്പോൾ ആളുകൾ ‘മുത്തേ മുത്തേ’ എന്നു വിളിക്കാൻ തുടങ്ങിയപ്പോഴാണ് ചിത്രം വൻ ഹിറ്റായെന്ന് മനസ്സിലായതെന്നും മാതു പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇപ്പോഴും കാണുന്നവർ ആദ്യം ചോദിക്കുന്നത് ‘അമരം’ കുറിച്ചാണ് എന്നും അവൾ ചിരിയോടെ പറയുന്നു.ബാലതാരമായാണ് മാതുവിന്റെ സിനിമാപ്രവേശം. തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലൂടെ അഭിനയജീവിതം ആരംഭിച്ച അവൾ പിന്നീട് മലയാളത്തിലേക്ക് എത്തിയതാണ്. യഥാർത്ഥ പേര് മാധവി ആയിരുന്നെങ്കിലും അന്ന് നടി മാധവി തിരക്കഥകളിൽ നിറഞ്ഞുനിന്നതിനാൽ പേരുമാറ്റം ആവശ്യമാണെന്ന് നെടുമുടി വേണു നിർദ്ദേശിച്ചു.

‘പൂരം’ എന്ന നെടുമുടി വേണു സംവിധാനം ചെയ്ത സിനിമയിലൂടെയാണ് മാതു മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ഭാഷ അറിയാത്ത തനിക്ക് ആത്മവിശ്വാസം നൽകിയത് നെടുമുടി വേണുവാണെന്നും, മാതു എന്ന പേരു തന്നത് വേണു തന്നെയാണെന്നും അവൾ പറയുന്നു.ലോഹിതദാസിന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ‘അമരം’ മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് കൃതികളിലൊന്നാണ്. മധു അമ്പാട്ട് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൽ കലാസംവിധാനം സാബു സിറിൽ, നിർമാണം ബാബു തിരുവല്ല. സംഗീതം രവീന്ദ്രൻ മാഷും ജോൺസനും, ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേതുമാണ്

Hot Topics

Related Articles