ഇന്ത്യക്കാര്‍ക്ക് തൊഴില്‍ അവസരങ്ങളുമായി റഷ്യ;റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ കരാര്‍ ഒപ്പിടും

ന്യൂഡല്‍ഹി :വിദേശ തൊഴിലാളികളെ സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമാക്കാന്‍ അമേരിക്ക നീങ്ങുമ്പോള്‍, ഇന്ത്യന്‍ തൊഴിലാളികളെ സ്വാഗതം ചെയ്യാന്‍ റഷ്യ മുന്നോട്ട്. അടുത്ത മാസം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന സമയത്ത് ഇരുരാജ്യങ്ങളും തമ്മില്‍ തൊഴിലാളി കരാര്‍ ഒപ്പുവയ്ക്കുമെന്ന് സൂചനയുണ്ട്.ജനസംഖ്യ കുറയുന്ന പശ്ചാത്തലത്തിലാണ് റഷ്യ വിദേശ തൊഴില്‍ ശക്തി വികസിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ നിര്‍മ്മാണ, ടെക്‌സ്‌റ്റൈല്‍ മേഖലകളിലായാണ് ഇന്ത്യന്‍ തൊഴിലാളികള്‍ റഷ്യയില്‍ കൂടുതലായി ജോലി ചെയ്യുന്നത്. എങ്കിലും ഇലക്‌ട്രോണിക്‌സ്, മെഷീനറി തുടങ്ങിയ വൈദഗ്ധ്യമേഖലകളില്‍ ഇപ്പോൾ കൂടുതലായി തൊഴിലാളികളുടെ ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Advertisements

അടുത്ത മാസം ഡൽഹിയിൽ നടക്കുന്ന വാര്‍ഷിക ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രസിഡന്റ് പുടിന്‍ എത്തുന്നത്. ഈ സന്ദര്‍ശന വേളയില്‍ ഒപ്പിടാന്‍ പോകുന്ന കരാറിലൂടെ ഇന്ത്യന്‍ തൊഴിലാളികളുടെ അവകാശസംരക്ഷണവും സുരക്ഷിത തൊഴില്‍ സാഹചര്യം ഉറപ്പാക്കുന്നതും ലക്ഷ്യമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ദോഹയില്‍ അടുത്തിടെ നടന്ന ഇന്ത്യ-റഷ്യ തൊഴില്‍ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ റഷ്യയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയുടെ കണക്ക് പ്രകാരം ഇപ്പോൾ ഏകദേശം 14,000 ഇന്ത്യക്കാര്‍ റഷ്യയില്‍ താമസിക്കുന്നു. ഇവരില്‍ ഏകദേശം 500 ബിസിനസുകാരും, 1500 അഫ്ഗാന്‍ ഇന്ത്യന്‍ വംശജന്മക്കാരും ഉള്‍പ്പെടുന്നു. തേയില, ഫാര്‍മസ്യൂട്ടിക്കല്‍സ്, പാദരക്ഷകള്‍, ഐടി സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഏകദേശം 300 ഇന്ത്യന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.റഷ്യന്‍ തൊഴില്‍ മന്ത്രാലയം കണക്കാക്കുന്നതനുസരിച്ച് 2025 അവസാനിക്കുമ്പോള്‍ 70,000ത്തിലധികം ഇന്ത്യക്കാര്‍ക്ക് റഷ്യയില്‍ തൊഴില്‍ ലഭിക്കാനുള്ള സാധ്യതയുണ്ടാകും.വിദ്യാഭ്യാസരംഗത്തും ഇന്ത്യ-റഷ്യ ബന്ധം വളരുകയാണ്. ഇപ്പോൾ ഏകദേശം 4500 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ റഷ്യയില്‍ പഠിക്കുന്നുണ്ട് ഇവരില്‍ ഭൂരിഭാഗവും മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്.

എന്‍ജിനീയറിങ്, എയറോനോട്ടിക്കല്‍ ഡിസൈന്‍, കംപ്യൂട്ടര്‍ സയന്‍സ്, ട്രാന്‍സ്‌പോര്‍ട്ട് ടെക്‌നോളജി തുടങ്ങിയ വിഷയങ്ങളിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സജീവമായി പഠിക്കുന്നു.ഇന്ത്യ റഷ്യയില്‍ നിന്ന് വജ്രവും സ്വര്‍ണവും റെക്കോര്‍ഡ് അളവില്‍ ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍ സാമ്പത്തിക ബന്ധവും തൊഴില്‍ ബന്ധവും ശക്തമാകുമെന്നാണ് വിലയിരുത്തല്‍.അമേരിക്കയുടെ കുടിയേറ്റ നിയന്ത്രണങ്ങള്‍ കര്‍ശനമാകുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് പുതിയ വാതിലുകള്‍ തുറക്കുന്നത് റഷ്യയാണെന്നത് ശ്രദ്ധേയമാണ്.

Hot Topics

Related Articles