കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 13 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, പറക്കവെട്ടി ഫാത്തിമാപുരം ഓവർബ്രിഡ്ജ്, ഉറവ റോഡ്, ഉറവ കമ്പനി, ഫലാഹിയ, സൗപർണിക, തിരുമല ബൈപ്പാസ്, മൈത്രി നഗർ, അക്ഷര നഗർ, പാറാട്ട് അമ്പലം, മന്നം നഗർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, എടയാടി, കരിയമ്പാടം, വില്ലേജ് എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഡെലീഷ്യാ, പുത്തൻ പുരയിൽ, പാറക്കുളം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മൂങ്ങാക്കുഴി, ശാന്തിഗിരി ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും. ഭരണങ്ങാനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അസിസി കടവ്. ഇടമറ്റം . കിഴപറയാർ . പാറപ്പള്ളി. പാട്ടുപാറ. പുത്തൻ ശബരിമല. തരംഗണി . തറപ്പേൽ 1 കടവ് . എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8-30 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന രേവതി പടി മണികണ്ഠവയൽ സാംസ്കാരിക നിലയം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെയും ഒട്ടക്കാട്, നന്ദനാർ കോവിൽ, പാടത്തും കുഴി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഡോൺ ബോസ്കോ, ഇഞ്ചക്കാട്ടുകുന്ന്, ചൂരക്കുറ്റി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പാത്തിക്കമുക്ക് ,ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ വാളകം, കോലാനിത്തോട്ടം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 10 മുതൽ 4.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചിത്തിര, ബി എസ് എൻ എൽ എക്സ്ചേഞ്ച് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9മണിമുതൽ 5മണിവരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിയിലക്കുളം, കുന്നേൽവളവ്, ഐരുമല എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെസ്ക്കോ ഐസിഎച്ച് , അമ്മഞ്ചേരി, സിജെഎസ് ആർക്കേഡ്, മന്ന റെസിഡൻസി എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വിഷൻ ഹോണ്ട (സിമന്റ് കവല ) ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.


