ന്യൂഡൽഹി:രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയിൽ നിന്ന് ഉപഭോക്താക്കൾക്കുള്ള ഒരു പ്രധാന മുന്നറിയിപ്പ്. ഡിസംബർ ഒന്നുമുതൽ എസ്ബിഐ യോനോ ലൈറ്റിലൂടെയോ ഓൺലൈൻ ബാങ്കിംഗ് സൗകര്യത്തിലൂടെയോ ലഭ്യമായിരുന്ന ചില സേവനങ്ങൾ നിലച്ചേക്കുമെന്ന് ബാങ്ക് വ്യക്തമാക്കി.ഇതുവരെയായി ഉപഭോക്താക്കൾക്ക് ദ്രുതഗതിയിലുള്ള പണവിനിമയത്തിന് ഉപയോഗിക്കപ്പെട്ടിരുന്ന യോനോ ലൈറ്റ് സേവനം ഈ മാസം അവസാനം വരെ മാത്രമേ പ്രവർത്തിക്കൂ.
ഇത് അടച്ചുപൂട്ടുന്ന സാഹചര്യത്തിൽ എംക്യാഷ് ലിങ്ക് വഴിയോ യോനോ ലൈറ്റ് ആപ്പ് മുഖേനയോ പണം കൈമാറുന്നത് ഡിസംബർ ഒന്നുമുതൽ സാധ്യമാകില്ല.ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയ അറിയിപ്പിൽ, മൂന്നാംകക്ഷി ഗുണഭോക്താക്കൾക്ക് പണമയക്കുന്നതിന് യുപിഐ, ഐഎംപിഎസ്, എൻഇഎഫ്റ്റി, എസ്‌ബിഐ എംക്യാഷ് ആപ്ലിക്കേഷൻ എന്നീ കൂടുതൽ സുരക്ഷിതമായ പ്ലാറ്റ്ഫോമുകളിലേക്ക് ഉപഭോക്താക്കൾ ഉടൻ മാറണമെന്ന് നിർദേശിച്ചിരിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എംക്യാഷ് ഉപയോഗിക്കുന്ന വിധം
ഉപഭോക്താക്കൾ ആദ്യം (SBI mCash) ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് എംപിഎൻ രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്യണം.ഇതിലൂടെ സ്വീകർത്താവിന്റെ മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി ഉപയോഗിച്ച് ഗുണഭോക്താവിനെ ചേർക്കാതെ തന്നെ പണം അയക്കാൻ സൗകര്യമുണ്ട്.എംക്യാഷ് വഴി ലഭിക്കുന്ന പണം സ്വീകരിക്കുന്നതും ഉപഭോക്താവിന് എളുപ്പമാണ്.യോനോ ലൈറ്റ് സേവനം അവസാനിപ്പിക്കുന്ന സാഹചര്യത്തിൽ സുരക്ഷിതവും വേഗത്തിലുള്ള പണമിടപാടുകൾക്കായി ഉപഭോക്താക്കൾ നിർദേശിച്ച ആപ്ലിക്കേഷനുകളിലേക്ക് മാറണമെന്ന് എസ്ബിഐ വ്യക്തമാക്കി.


