കടൽ കിഴവൻമാരെ ഇറക്കി യുവജന നേതാക്കളെ വെട്ടി നിരത്താൻ കരുക്കൾ നീക്കുന്നത് ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബ്; ഇടുക്കിയിൽ യുഡിഎഫിന് നഷ്ടമാകാൻ പോകുന്നത് ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളും പഞ്ചായത്തിലെ ഉറച്ച സീറ്റും: ഇടുക്കി വാത്തുക്കുടി പഞ്ചായത്തിൽ സംഭവിക്കുന്നത് ഇങ്ങനെ

തൊടുപുഴ : നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് സ്ഥാനാർത്ഥിത്വത്തിനായി യുവജന നേതാക്കൾ അവകാശവാദത്തിന് ഇറങ്ങാതിരിക്കാൻ ജോസഫ് ഗ്രൂപ്പിൽ കടുംവെട്ട്. പാർട്ടിയോടും മുന്നണിയോടും ഈ അതിക്രമം കാണിക്കുന്നത് മറ്റാരുമല്ല ഇടുക്കി ജില്ല ജോസഫ് ഗ്രൂപ്പ് അധ്യക്ഷൻ എം ജെ ജേക്കബ് തന്നെയാണെന്നുള്ളതാണ് കൗതുകകരം. കേരള കോൺഗ്രസ് ജോസഫ് ഭാഗത്തിനും കോൺഗ്രസിനും ഒരുപോലെ ശക്തിയുള്ള പഞ്ചായത്ത് പത്തുവർഷം മുമ്പ് ജോസഫ് വിഭാഗം ഒറ്റയ്ക്ക് ഭരിച്ചിരുന്നതാണ്. ഇപ്പോൾ കോൺഗ്രസിന്റെയും ജോസഫ് ഗ്രൂപ്പിന്റെയും സീറ്റ് നില തുല്യവുമാണ്.

Advertisements

നിലവിൽ വാത്തുകൂടി പഞ്ചായത്തിൽ ജനപ്രതിനിധികളായ പ്രവീൺ ബിബിൻ എന്നീ നേതാക്കളെ ലക്ഷ്യമിട്ടാണ് എം ജെ ജേക്കബിന്റെ അതിക്രമങ്ങൾ അത്രയും. ബ്ലോക്ക് സീറ്റ് ആവശ്യപ്പെട്ട ബിബിനെ ഒഴിവാക്കുവാൻ വാർദ്ധക്യ പെൻഷൻ കൈപ്പറ്റുന്ന ഉലഹന്നാൻ എന്ന സ്ഥാനാർത്ഥിയും ആയിട്ടാണ് എം ജെ ജേക്കബ് രംഗത്തെത്തിയിട്ടുള്ളത്. തുടർച്ചയായി മൂന്ന് തവണ പല വാർഡുകളിൽ നിന്ന് വ്യക്തിപ്രഭാവം കൊണ്ട് വിജയിച്ചു വരുന്ന പ്രവീണിന് ഇത്തവണ പഞ്ചായത്തിൽ സീറ്റ് അനുവദിക്കില്ല എന്ന വാശിയിൽ എം ജെ ജേക്കബ് മറ്റൊരു സീനിയർ സിറ്റിസൺ സ്ഥാനാർത്ഥിയെ ഇതിനായും രംഗത്തിറക്കിയിട്ടുണ്ട്. ഈ രണ്ടു നേതാക്കളെയും വെട്ടി നിരത്തിയാണ് വാത്തുക്കുടി പഞ്ചായത്ത് ഉൾപ്പെടെയുള്ള ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മത്സരിക്കുന്ന ജോസഫ് ഗ്രൂപ്പ് സ്ഥാനാർഥി ഷൈനിയുടെ പരാജയവും ഏറെക്കുറെ ഉറപ്പിക്കാം എന്ന ആശ്വാസത്തിലാണ് സ്വന്തം പാർട്ടിയുടെ ജില്ലാ പ്രസിഡന്റ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എം ജെ ജേക്കബ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ റോഷി അഗസ്റ്റിനെതിരെ ഇടുക്കി സീറ്റിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ട്. തൻറെ അവകാശവാദത്തിന് വേണ്ടി കൂടെ നിൽക്കുന്നവർക്ക് സീറ്റ് മേടിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തിൽ ജില്ലാ പ്രസിഡൻറ് നീങ്ങുമ്പോൾ ആത്യന്തികമായി സ്വന്തം ശക്തി കേന്ദ്രങ്ങളിൽ പാർട്ടിയുടെ പരാജയം കൂടിയാണ് ഇദ്ദേഹം ഉറപ്പിക്കുന്നത്. എല്ലാ പാർട്ടികളും യുവ നേതാക്കൾക്ക് അവസരം കൊടുക്കുമ്പോൾ ഇടുക്കി ജില്ലയിലെ ജോസഫ് ഗ്രൂപ്പിൽ യുവ നേതാക്കളോട് ചിറ്റമ്മ നയം പുലർത്തുന്നു എന്ന ആക്ഷേപം ജനങ്ങൾക്കിടയിൽ തന്നെ ഇപ്പോൾ സജീവ ചർച്ചയാകുന്നുണ്ട്.

ബ്ലോക്ക് പഞ്ചായത്തിലെ സിറ്റിംഗ് വനിതാ അംഗത്തിന് കാമാക്ഷി പഞ്ചായത്തിൽ ജില്ലാ പ്രസിഡൻറ് സീറ്റ് നിഷേധിച്ചതോടെ അവർ മാണി ഗ്രൂപ്പിലേക്ക് ചുവടു മാറി അവിടെ സ്ഥാനാർത്ഥിയായതും യുഡിഎഫിന് വലിയ തിരിച്ചടിയാണ്. എന്നാൽ ഇതൊന്നും തനിക്ക് പ്രശ്നമല്ല എന്ന മട്ടിൽ നിർണായക തെരഞ്ഞെടുപ്പിൽ മുന്നണിയെയും പാർട്ടിയെയും പരാജയപ്പെടുത്തുക എന്ന വാശിയിൽ തന്നെയാണ് ജില്ലാ പ്രസിഡൻറ് പക്ഷേ ഇപ്പോഴും മുന്നോട്ടുപോകുന്നത്.

Hot Topics

Related Articles