പമ്പ:തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ 2026 വർഷത്തെ ഡയറി പ്രകാശനം ചെയ്തു. സന്നിധാനത്ത് കൊടിമരച്ചുവട്ടില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാറാണ് ഓഫീസ് ഡയറി പ്ര കാശനം ചെയ്തത്.ബോർഡ് അംഗങ്ങളായ അഡ്വ. കെ രാജു, അഡ്വ. പി ഡി സന്തോഷ് കുമാർ, ശബരിമല സ്പെഷ്യല്‍ കമ്മിഷണർ ജസ്റ്റീസ് ആർ ജയകൃഷ്‌ണൻ, ദേവസ്വം ബോർഡ് സെക്രട്ടറി പി എൻ ഗണേശ്വരൻ പോറ്റി, ദേവസ്വം കമ്മിഷണർ ബി സുനില്‍ കുമാർ, ദേവസ്വം സാംസ്ക്‌കാരിക-പുരാവസ്‌തു വിഭാഗം ഡയറക്ടർ പി ദിലീപ് കുമാർ, പിആർഒ ജി എസ് അരുണ്‍ തുടങ്ങിയവരും പങ്കെടുത്തു.
കട്ടിയുള്ള പുറംചട്ടയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഡയറിയില്‍ ശബരിമലയുടേയും മറ്റ് പ്രധാന ക്ഷേത്രങ്ങളുടേയും ആചാരങ്ങള്‍, ചടങ്ങുകള്‍ എന്നിവയുടെ കളർ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പറ്റിയുള്ള വിശദമായ വിവരങ്ങള്‍, ബോർഡിൻ്റെ പരിധയിലുള്ള ക്ഷേത്രങ്ങള്‍, ദക്ഷി ണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങള്‍, ഫോണ്‍ നമ്ബറുകള്‍, ക്ഷേത്ര ഐതീഹ്യങ്ങള്‍, വിവിധ ഭാഷകളില്‍ ശരണമന്ത്രം, ശബരിമല വിശേഷ ദിവസങ്ങള്‍ തുടങ്ങിയവ ഡയറിയിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
220 രൂപ വിലയുള്ള ഓഫീസ് ഡയറിയോടൊപ്പം 80 രൂപ വിലയുള്ള പോക്കറ്റ് ഡയറി, 300 രൂപ വിലയുള്ള വിഐപി ഡയറി എന്നിവയും ഉടൻ വില്‍പനക്കെത്തും. സന്നിധാനം, പമ്ബ ദേവസ്വം ബുക്ക് സ്റ്റാളുകളോടൊപ്പം മറ്റ് സ്ഥലങ്ങളിലെ ദേവസ്വം ബുക്ക് സ്റ്റാളിലും ഡയറി ലഭിക്കും.


