തൃശ്ശൂർ:തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഒന്ന് മുതൽ പത്തു വരെ ക്ലാസുകളിലെ അർധവാർഷിക പരീക്ഷ പുനക്രമീകരിച്ച് പുതുക്കിയ ടൈംടേബിൾ പുറത്തിറക്കി.പുതിയ ക്രമീകരണം പ്രകാരം പരീക്ഷ ഡിസംബർ 15 മുതൽ 23 വരെ ഒറ്റഘട്ടമായി നടത്തും. അക്കാദമിക് കലണ്ടർ പ്രകാരം ഡിസംബർ 11 മുതൽ 19 വരെയാണ് പരീക്ഷ നടക്കേണ്ടിയിരുന്നത്. എന്നാൽ ഡിസംബർ 9, 11 തീയതികളിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടർന്ന് ആണ് ടൈംടേബിളിൽ മാറ്റം വരുത്തിയത്.ഡിസംബർ 23ന് പരീക്ഷകൾ അവസാനിക്കുന്നതിനാൽ സ്കൂളുകൾ ജനുവരി 5നാണ് വീണ്ടും തുറക്കുക. ഇതോടെ വിദ്യാർത്ഥികൾക്ക് ഇത്തവണ 12 ദിവസത്തെ അവധിയാണ് ലഭിക്കുന്നത്
Advertisements


