അല്പനേരം കൊണ്ട് ദുരന്തത്തിൽ നിന്ന് ദാമ്പത്യത്തിലേക്ക്;ആലപ്പുഴയിൽ വിവാഹദിവസം അപകടത്തിൽപ്പെട്ട് പരുക്കേറ്റ വധുവിന് ആശുപത്രിയിൽവെച്ച് താലികെട്ടി വരൻ

ആലപ്പുഴ: വിവാഹദിവസം തന്നെ അപകടത്തിൽ പരുക്കേറ്റ വധുവിനെ ആശുപത്രിക്കിടക്കയിൽ താലികെട്ടി വരൻ. തുമ്പോളി സ്വദേശിയായ ഷാരോൺ എന്നും ആവണി എന്നും പേരുള്ള യുവ ദമ്പതികളാണ് വിഷമവും വിസ്മയവും നിറഞ്ഞ ഈ വിവാഹത്തിന് സാക്ഷികളായത്.ഇന്ന് ഉച്ചയ്ക്ക് 12.12 നും 12.25 നും ഇടയിലായിരുന്നു ഇരുവരുടെയും വിവാഹമുഹൂർത്തം നിശ്ചയിച്ചിരുന്നത്. അതിനിടെ ആവണി ബ്യൂട്ടീഷ്യന്റെ അടുത്ത് നിന്ന് മടങ്ങുന്നതിനിടെ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു.

Advertisements

ആദ്യം കോട്ടയം മെഡിക്കൽ കോളേജിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയ്ക്കായി മാറ്റി. അപകടവാർത്ത അറിഞ്ഞതോടെ ബന്ധുക്കൾ ആശുപത്രിയിലേക്ക് എത്തി. ഡോക്ടർമാർ ആവണിയുടെ ആരോഗ്യനിലയിൽ ഗുരുതരമായ പ്രശ്നങ്ങളില്ലെന്ന് അറിയിച്ചതിനെ തുടർന്ന് താലികെട്ടൽ ആശുപത്രിയിൽ നടത്താൻ തീരുമാനിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ നിശ്ചയിച്ചിരുന്ന സദ്യയും വിളമ്പി. ആവണിക്ക് നട്ടെല്ലിനും കാലിനും പൊട്ടലുണ്ട്. നാളെ സർജറിയും നടക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആവണിയോടൊപ്പം ഉണ്ടായിരുന്ന മൂന്നു പേർ ചെറിയ പരുക്കുകളോടെ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Hot Topics

Related Articles