വ്യോമാഭ്യാസത്തിനിടെ അപകടം;ദുബായ് എയർ ഷോയിൽ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണു

ദുബായ്: ദുബായ് എയർ ഷോയിലെ വ്യോമാഭ്യാസത്തിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണു. രാവിലെ നടന്ന എയർ ഷോയിൽ ആദ്യ റൗണ്ട് അഭ്യാസപ്രകടനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് അപകടം ഉണ്ടായത്.വ്യോമസേനയുടെ സംഘമായുള്ള പ്രകടനം കഴിഞ്ഞ് ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പറന്നുയർന്ന് കരണംമറിഞ്ഞ വിമാനം പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെടുത്തി നേരെ താഴേക്ക് പതിച്ചു. ശക്തമായ ആഘാതത്തിലൂടെ വിമാനം നിലത്തേക്ക് തകർന്നുവീണതോടെ പ്രദേശത്ത് ആശങ്ക പരന്നിരുന്നു.

Advertisements

അപകടത്തെത്തുടർന്ന് എയർ ഷോ താൽക്കാലികമായി നിർത്തിവച്ചു. രക്ഷാപ്രവർത്തന സംഘം ഉടൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല

Hot Topics

Related Articles