ശ്വാസകോശ ക്യാൻസർ: ശരീരം മുന്നറിയിപ്പ് നൽകുന്ന ഏഴ് ലക്ഷണങ്ങൾ

ഹെൽത്ത്‌ ഡെസ്ക് :ശ്വാസകോശത്തിലെ കോശങ്ങൾ അസാധാരണമായ മാറ്റങ്ങൾക്ക് വിധേയമാകുകയും അനിയന്ത്രിതമായി വളരുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുരുതരമായ ഒരു അവസ്ഥയാണ് ശ്വാസകോശ അർബുദം അഥവാ ലംഗ് ക്യാൻസർ. ലോകമെമ്പാടുമുള്ള ക്യാൻസർ കേസുകളിൽ ജീവൻ അപഹരിക്കുന്നതിൽ മുൻപന്തിയിലാണിതെന്ന് പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിലെ മെഡിക്കൽ ഓങ്കോളജി ഡയറക്ടർ ഡോ. മനീഷ് ജെയിൻ പറഞ്ഞു.പുകവലി, പുകയിലയുമായുള്ള സമ്പർക്കം, വായു മലിനീകരണം തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ.

Advertisements

എന്നാൽ ഇന്ത്യയിൽ ശ്വാസകോശ അർബുദം സ്ഥിരീകരിച്ചവരിൽ പകുതിയോളം പേർ പുകവലിയല്ലാത്തവരാണെന്നും അദ്ദേഹം അറിയിച്ചു.പാചക ഇന്ധനങ്ങൾ മൂലമുണ്ടാകുന്ന മലിനമായ വായുവിൽ ദിവസേന സമ്പർക്കം പുലർത്തുന്നതും രോഗസാധ്യത വർധിപ്പിക്കുന്നുവെന്ന് ഡോ. ജെയിൻ കൂട്ടിച്ചേർത്തു.ശ്വാസകോശ അർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടതുമുതൽ ഉടൻ ഡോക്ടറെ സമീപിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്യാൻസർ റിസർച്ച് റിപ്പോർട്ടുകൾ പ്രകാരം തുടർച്ചയായ ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന, ശരീരഭാരം കുറയൽ, ശ്വസന ബുദ്ധിമുട്ട് എന്നിവ ശ്വാസകോശ ക്യാൻസറിന്റെ പ്രധാന ലക്ഷണങ്ങളാണ്.ചുമയ്ക്കുമ്പോൾ രക്തം വരുന്നത് അല്ലെങ്കിൽ മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമയാണെങ്കിൽ അതും രോഗലക്ഷണമാകാം. കൃത്യമായ പരിശോധനകൾ നടത്തി രോഗനിർണ്ണയം ചെയ്യുന്നതാണ് സുരക്ഷിതമായ സമീപനമെന്ന് വിദഗ്ധർ ഓർമ്മപ്പെടുത്തുന്നു.

Hot Topics

Related Articles