കോട്ടയം: പാമ്പാടിയിൽ പുരയിടത്തിൽ കെട്ടിയിരുന്ന പോത്തിനെ കുറുനരി ആക്രമിച്ചതായി പരാതി. നെടുങ്ങോട്ട്മല കർഷകനായ എബി ഐപ്പിന്റെ പുരയിടത്തിലെ തൊഴുത്തിൽ കെട്ടിയിരുന്ന പോത്തിനെയാണ് കഴിഞ്ഞ ദിവസം രാത്രി കുറുനരികൂട്ട൦ ആക്രമിച്ചത്. കെട്ടിയ കയറിനു നീളം ഉണ്ടായിരുന്നതിനാൽ ചെറിയ പരുക്ക് മാത്രമാണ് പോത്തിന് ഉണ്ടായത്. കുറുനരിയാണോ കടിച്ചത് എന്ന സ൦ശയ൦ ഉള്ളതിനാൽ മൃഗാശുപത്രിയിൽ വിവരമറിയിച്ചു. മൃഗങ്ങൾക്ക് നേരേയുള്ള കുറുനരികളുടെ ആക്രമണം വലിയ തോതിൽ വർദ്ധിച്ചിരിക്കുകയാണ്. കുറുനരികളുടെ സാന്നിധ്യം നെടുങ്ങോട്ടുമലയിലു൦ പരിസര പ്രദേശങ്ങളിലു൦ കാണാൻ തുടങ്ങിയിട്ട് വർഷങ്ങളായി മുൻകാലങ്ങളിൽ കുറുനരികൾ മനുഷ്യരെ കണ്ടാൽ ഓടിഒളിക്കുമായിരുന്നു. എന്നാൽ കുറച്ചു നാളുകളായി കുറുനരികളു൦ നായ്ക്കളു൦ ഇണചേർന്ന് ഉണ്ടാകുന്ന നായ്കുറുക്കൻമാർ എന്ന് വിളിപ്പേരുള്ള ഹൈബ്രിഡ് കുറുനരികളാണോ കന്നുകാലികളെ ആക്രമിക്കുന്നത് എന്ന സംശയം വ്യാപകമാണ്.
കോട്ടയം പാമ്പാടിയിൽ കുറുനരിക്കൂട്ടം പോത്തിനെ ആക്രമിച്ചു: ആക്രമിച്ചത് കർഷകനായ എബി ഐപ്പിൻ്റെ വീട്ടിൽ കെട്ടിയ പോത്തിനെ


