വികസിത ഭാരതത്തിനായി പൗരന്മാർ കടമകളിൽ മുൻതൂക്കം നൽകണം;ഭരണഘടനാദിന സന്ദേശത്തിൽ കടമകളുടെ പ്രാധാന്യം ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഭരണഘടനാദിനത്തിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാരോട് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി കടമകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ജനാധിപത്യത്തിന്റെ ശക്തമായ അടിത്തറയാണ് ഭരണഘടനയെന്നും, പൗരന്മാർ ഭരണഘടനാപരമായ കടമകൾ ബോധപൂർവ്വം നിറവേറ്റണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ള ഒരു സാധാരണ പൗരനായി 24 വർഷത്തിലേറെ സർക്കാർ തലവനായി സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് ഭരണഘടനയുടെ ശക്തിയാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisements

കടമകളാണ് അവകാശങ്ങൾക്ക് അടിസ്ഥാനമെന്ന് മഹാത്മാ ഗാന്ധിയുടെ ദർശനം ഓർമ്മിപ്പിച്ച് മോദി പറഞ്ഞു. കടമകൾ കൃത്യമായി നിറവേറ്റുമ്പോഴാണ് സാമൂഹികവും സാമ്പത്തികവുമായ പുരോഗതി സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് ഇന്ത്യ സ്വീകരിക്കുന്ന തീരുമാനങ്ങളും നയങ്ങളും വരും തലമുറകളുടെ ജീവിതത്തെ രൂപപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. വികസിത ഭാരതം എന്ന ലക്ഷ്യം നേടുന്നതിനായി ഓരോ പൗരനും തങ്ങളുടെ കടമകളെ പ്രഥമ സ്ഥാനത്ത് വെയ്ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഭരണഘടന മനുഷ്യന്റെ അന്തസിനെയും സമത്വത്തിനെയും സ്വാതന്ത്ര്യത്തിനെയും ബലം പകരുന്ന ശക്തിയാണെന്നും, അത് അവകാശങ്ങളോടൊപ്പം കടമകളെയും ഓർമ്മിപ്പിക്കുന്നതാണെന്നും മോദി വ്യക്തമാക്കി.

Hot Topics

Related Articles