കുറവിലങ്ങാട് ഇടഞ്ഞോടി പാപ്പാനെ കുത്തിയത് വേലാശേരി അർജുനൻ എന്ന കൊമ്പൻ; ആന വിരണ്ടത് വാഹനങ്ങളുടെ ശബ്ദം കേട്ട് :  ആനയെ തളച്ചത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ 

കുറവിലങ്ങാട് : ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നെള്ളത്തിന് ശേഷം തിരികെ സ്വദേശത്തേക്ക് കൊണ്ടു പോയ ആന ഇടഞ്ഞു. ആന ഒന്നാം പാപ്പനെ കുത്തി പരിക്കേൽപ്പിച്ചു. ഒന്നാം പാപ്പാൻ  ആലുവ മുത്തേടം സ്വദേശി സലിം (42) നാണ് പരിക്കേറ്റത്. തുടയിൽ പരിക്കേറ്റ സലിമിനെ കോട്ടയം മെഡിക്കൽ കൊളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് 4.30 ഓടെ വെമ്പള്ളി ജംഗ്ഷന് സമീപം എം സി റോഡിലാണ് സംഭവം. ആർപ്പൂക്കര ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത വൈലാശ്ശേരി അർജുനൻ എന്ന ആനയാണ് ഇടഞ്ഞത്. സ്വദേശമായ കോഴിക്കോട് ബാലുശ്ശേരിക്ക് ലോറിയിൽ കൊണ്ടുപോകുന്നതിനിടയിൽ വെമ്പള്ളിയിൽ എത്തിയപ്പോൾ ലോറിയിൽ ആനയുടെ സുരക്ഷക്ക് വെച്ച് കെട്ടിയ ഇഴ അഴിയുകയും ഇവ  മുറുക്കാൻ പാപ്പൻമാർ ആനയെ എം സി റോഡിൽ ഇറക്കി. 

Advertisements

അതുവഴി വന്ന വാഹനങ്ങളുടെ ശബ്ദം കേട്ട് പരിഭ്രാന്തനായ ആന ബഹളം വയ്ക്കുകയും റൊഡ് ഓരത്ത് സ്ഥിതിചെയ്യുന്ന പരസ്യ ബോർഡുകൾ കുത്തിമറിക്കുകയും ചെയ്തു. ആനയെ നീയന്ത്രിക്കാൻ എത്തിയ പാപ്പൻമാരുടെ നേരെ ആന തിരിയുകയും ഒന്നാം പാപ്പനായ സലിമിനെ കുത്തുകയുമായായിരുന്നു. എം സി റോഡിൽ നില ഉറപ്പിച്ച ആനയെ മറ്റ് പാപ്പൻമാർ ശ്രമിച്ചിട്ട് തളക്കാൻ നടക്കാതെ വന്നതോടെ ആർപ്പുക്കര ക്ഷേത്രത്തിലുണ്ടായിരുന്നമറ്റ്  ആനകളുടെ പാപ്പൻ മാരെ എത്തിച്ചെങ്കിലും തളക്കാൻ കഴിഞ്ഞില്ല. തുടർന്ന് തലയോലപറമ്പ് തിരുപുരം ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ആനകളുടെ പാപ്പൻ മാരെയും ഇലഫൻ്റ് സ്ക്വാഡിനേയും, ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളേയും, കുറവിലങ്ങാട് പോലിസും എത്തി വടം ഉപയോഗിച്ച് ആനയെ ബന്ധിച്ച് സമിപത്തെ തുറന്ന സ്ഥലത്തെ മരത്തിൽ ബന്ധിച്ചു. ആനയെ ആവശ്യമെങ്കിൽ മയക്കുവെടി വച്ച് തളയ്ക്കുന്നതിനായി മയക്കുവെടി വിദഗ്ധൻ ഡോ.സാബു സി.ഐസക്കിൻ്റെ നേതൃത്വത്തിലുളള സംഘവും സ്ഥലത്ത് എത്തിയിരുന്നു.

Hot Topics

Related Articles