ന്യൂഡൽഹി :കേരളത്തിൽ നടക്കുന്ന സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണ (എസ്ഐആർ) നടപടികൾ തുടരാനാകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നടപടികൾ താൽക്കാലികമായി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് കോടതി തള്ളിക്കളഞ്ഞു. സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ അസാധുവാണെന്ന നിലപാടിലാണ് കോടതി തീരുമാനം.തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് പൂർണ്ണമായും അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി നടപടി തുടർക്കാൻ പച്ചക്കൊടി കാട്ടിയത്.
എസ്ഐആർ പ്രവർത്തനങ്ങൾക്കായി ഇതിനകം പ്രത്യേകം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും, അതിനാൽ സാധാരണ സർക്കാർ ജീവനക്കാർക്ക് അധികഭാരം ഉണ്ടാകില്ലെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കോടതിയെ അറിയിച്ചു.തദ്ദേശ തിരഞ്ഞെടുപ്പും എസ്ഐആർ നടപടികളും ഒരേസമയം നടന്നാൽ സർക്കാർ ജീവനക്കാർക്ക് അധിക സമ്മർദ്ദമുണ്ടാകുമെന്നും, പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം ഹർജി സമർപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിജെപി ഒഴികെയുള്ള ഭൂരിഭാഗം സംസ്ഥാന രാഷ്ട്രീയ പാർട്ടികളും സർക്കാരിന്റെ നിലപാടിനെ പിന്തുണച്ചിരുന്നു. എന്നാൽ, ഇത്തരം വാദങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഹർജി പിഴ ചുമത്തി തള്ളണമെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ കടുത്ത വാദം.വാദത്തിനിടെ, എസ്ഐആർ പ്രവർത്തന സമ്മർദ്ദം മൂലം ഒരു ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ആത്മഹത്യ ചെയ്തെന്ന സർക്കാർ വാദവും ഉയർന്നു. എന്നാൽ, ആത്മഹത്യയ്ക്കു കാരണം ഔദ്യോഗിക സമ്മർദ്ദമല്ലെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കോടതിയിൽ വ്യക്തമാക്കി.സകല വാദങ്ങളും വിശദമായി പരിഗണിച്ച ശേഷമാണ് സുപ്രീം കോടതിയുടെ അന്തിമ തീരുമാനം.
എസ്ഐആർ നടപടികൾക്ക് ഏതു തരത്തിലുള്ള തടസ്സവും ഉണ്ടാകരുതെന്നും, ഇവയ്ക്കായി കൂടുതൽ സർക്കാർ ജീവനക്കാരെ ഉപയോഗിക്കരുതെന്നും കോടതി നിർദ്ദേശം നൽകി.ഇതോടെ, വോട്ടർപട്ടിക ശുദ്ധീകരണവുമായി ബന്ധപ്പെട്ട എസ്ഐആർ നടപടികൾ കേരളത്തിൽ തടസ്സമില്ലാതെ തുടരുമെന്നതു ഉറപ്പായി.


