തൃശ്ശൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്തിൽ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.തൃശ്ശൂർ പ്രസ് ക്ലബിന്റെ വോട്ട് വൈബ് പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ നിർണായക പ്രഖ്യാപനം.ഭരണം ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ വികസന പദ്ധതി പ്രഖ്യാപിക്കുമെന്നും ഭരണശൈലിയിൽ മാറ്റം വരുത്തുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.എയിംസ് വിഷയത്തെയും അദ്ദേഹം പരിപാടിക്കിടെ പരാമർശിച്ചു. എയിംസിനായി ആവശ്യമായ ഭൂമി കേരള സർക്കാർ ഏറ്റെടുത്ത് നൽകിയിട്ടില്ലെന്നതാണ് പദ്ധതിയുടെ നീണ്ടുപോക്കിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Advertisements
ഇതുസംബന്ധിച്ച് സംവാദത്തിന് താനൊരുങ്ങിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നതാണ് തന്റേതായ വ്യക്തിപരമായ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


