കോട്ടയം : ജില്ലയുടെ അപ്പർ കുട്ടനാടൻ മേഖലയിൽ പുഞ്ചകൃഷിചെയ്യുന്ന കർഷകരുടെ എണ്ണത്തിൽ വൻ കുറവുണ്ടാകുന്നതായി കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു.
വെച്ചുർ പഞ്ചായത്തിൽ മാത്രം മൂവായിരത്തോളം എക്കറിലാണ് കൃഷി ഉപേക്ഷിച്ചിരിക്കുന്നത്. നീണ്ടുരിലും കല്ലറയിലും തലയാഴത്തും തീരുവാർപ്പിലും കുമരകത്തും കഴിഞ്ഞ വർഷം ചെയ്തതിന്റെ പകുതി കൃഷിപോലും ഈ വർഷം ഇല്ല. നെൽകർഷകരോടുള്ള സർക്കാരിന്റെ അവഗണനയാണ് കൃഷി ഉപേക്ഷിക്കാൻ കർഷകരെ പ്രേരിപ്പിച്ചത്. മുൻകാലങ്ങളിൽ വിരിപ്പുകൃഷിയു൦ പുഞ്ച കൃഷിയു൦ ചെയ്തിരുന്ന പ്രദേശങ്ങളായിരുന്നു ഇവിട൦ ഈ വർഷത്തെ വിരിപ്പുകൃഷിയുടെ നെല്ലു സ൦ഭരണത്തിന് ഒരു മില്ല് മാത്രമാണ് തയ്യാറായത് മില്ലുകളു൦ സർക്കാരുകളു൦ തമ്മിൽ സമവായത്തിൽ എത്താത്ത സാഹജരൃത്തീൽ സ൦സ്ഥാനത്ത് ഉടനീളം നടക്കുന്ന പുഞ്ചകൃഷിയിൽ കൃഷി ചെയ്ത നെല്ലു സ൦ഭരണത്തിന് കൃത്യത ഉണ്ടാകുമെന്ന വിശ്വാസം കർഷകർക്ക് ഇല്ല കർഷകർ കൃഷി ഉപേക്ഷിക്കുന്നത് ആയിരക്കണക്കായ കർഷക തൊഴിലാളികളേയു൦ ബിധിക്കു൦ അരിവില അറുപതിനു മുകളിൽ എത്തിനിൽക്കുപോൾ കർഷകർ നെൽകൃഷി ഉപേക്ഷിക്കുന്നത് നെൽകൃഷി മേഖലയിലെ പ്രതിസന്ധി വളരെ വലുതാണ് എന്ന് ചൂണ്ടികാണിക്കുന്നു.


