എസ് എൻ പുരം : കോത്തല ഗവ : വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കുട്ടികളുടെ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി അധ്യക്ഷത വഹിച്ചു. സ്കൂൾ ഹരിതസേന കോർഡിനേറ്റർ ദിനു ആർ നായർ സ്വാഗതം ആശംസിച്ചു.മാടപ്പാട് വാർഡ് 6 ലെ ഹരിതകർമസേന യൂണിറ്റ് അംഗമായ ലൗലി ബിനു ക്ലാസ്സ് നയിച്ചു.ഹരിത സേനയുടെ പ്രാധാന്യം, ഗ്രീൻ പ്രോട്ടോകോൾ, മാലിന്യ നിർമ്മാർജ്ജനം , പുനരുപയോഗപ്പെടുത്തൽ എന്നീ വിഷയങ്ങളിൽ കൂടുതൽ അറിവ് നേടുവാൻ കുട്ടികൾക്ക് സഹായകമായി. സ്കൂൾ ഹരിത സേന ജോയിന്റ് കോർഡിനേറ്റർ സോന അലക്സ് നന്ദി രേഖപ്പെടുത്തി.
Advertisements


