തിരുവനന്തപുരം: ദിലീപിന് നീതി കിട്ടിയതിൽ സന്തോഷമെന്ന് രാഹുൽ ഈശ്വർ. കിഡ്നിക്ക് പ്രശ്നം ആവുമെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. കസ്റ്റഡിയിൽ വാങ്ങുന്നതിനായി കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു രാഹുലിൻറെ പ്രതികരണം. വ്യാഴാഴ്ച്ച രാവിലെ 11 മണി വരെ രാഹുൽ ഈശ്വറിന്റെ കസ്റ്റഡി കാലാവധി നീട്ടി.
Advertisements
നാല് ദിവസം വെള്ളമില്ലാതെയും അഞ്ച് ദിവസം ഭക്ഷണമില്ലാതെയു കിടന്നു. 11 ദിവസമായി താൻ ജയിലിൽ കിടക്കുന്നു. സ്റ്റേഷൻ ജാമ്യം തരേണ്ട കേസാണ്. തന്നെ ഇങ്ങനെ കിടത്തേണ്ട ഒരു ആവശ്യവുമില്ല. 11 കിലോ കുറഞ്ഞു. ഞങ്ങളെ പോലുള്ളവർ കള്ളക്കേസിൽ കുടുക്കപ്പെടുമ്പോൾ മാധ്യമങ്ങൾ പിന്തുണ നൽകണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.


