വിസി നിയമന തർക്കം: കർശന ഇടപെടലുമായി സുപ്രീംകോടതി; കെടിയു-ഡിജിറ്റൽ സർവകലാശാല വിസിമാരെ കോടതി തന്നെ തീരുമാനിക്കും

തിരുവനന്തപുരം: കേരളത്തിലെ സാങ്കേതിക സർവകലാശാല (കെടിയു)യും ഡിജിറ്റൽ സർവകലാശാലയും ഉൾപ്പെടുത്തിയുള്ള വൈസ് ചാൻസലർ നിയമന തർക്കത്തിൽ സുപ്രീംകോടതി കർശന നിലപാട് സ്വീകരിച്ചു. സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ സമവായത്തിലെത്താനാകാത്ത സാഹചര്യത്തിൽ, വിസി നിയമന ചുമതല കോടതി തന്നെ ഏറ്റെടുത്തു.വിസി സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന പേരുകൾ മുദ്രവച്ച കവറിൽ സമർപ്പിക്കാൻ ജസ്റ്റിസ് ധൂലിയ സമിതിയോട് കോടതി നിർദേശം നൽകി. ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ കൈമാറിയ കത്തുകളും കോടതി പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്.വിസി നിയമനവുമായി ബന്ധപ്പെട്ട സമയപരിധി പാലിക്കാനാകാത്തതിനെ കുറിച്ച് ഗവർണറും സംസ്ഥാന സർക്കാരും നേരത്തെ കോടതിയെ അറിയിച്ചു.

Advertisements

വിസിയായി ആരെ നിയമിക്കണമെന്ന് മുഖ്യമന്ത്രി ഗവർണറെ കത്തിൽ അറിയിച്ചതായും സംസ്ഥാനത്തിൻറെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അതേസമയം, ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അതിന്റെ പകർപ്പ് ഹാജരാക്കാമെന്നും അറ്റോർണി ജനറൽ അറിയിച്ചു. “കാണേണ്ടതില്ല” എന്നായിരുന്നു കോടതിയുടെ മറുപടി.വിസി സ്ഥാനത്തേക്ക് സിസ തോസ് , പ്രിയ ചന്ദ്രൻ എന്നിവരെ പരിഗണിക്കണമെന്നതാണ് ഗവർണറുടെ നിലപാട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, സിസ തോസ് വിസിയായിരുന്ന കാലത്ത് സർവകലാശാലയിൽ ചില പ്രശ്നങ്ങൾ ഉണ്ടായെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. “തെളിവ് എവിടെ?” എന്നായിരുന്നു ബെഞ്ചിന്റെ ചോദ്യം.സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള നിലപാട് ഭിന്നത പരിഹരിക്കാനാകാത്തതിനാലാണ് കോടതി ഇടപെട്ടത്. നിർദേശിച്ച പ്രകാരം ഓരോ പേരും മുദ്രവച്ച കവറിൽ സമർപ്പിച്ചതിന് ശേഷം നിയമനത്തിൽ അന്തിമ തീരുമാനം സുപ്രീംകോടതി കൈക്കൊള്ളും.

Hot Topics

Related Articles