തിരുവനന്തപുരം: എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. എസ്പി ജി. പൂങ്കുഴലിയുടെ അധ്യക്ഷതയിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാനിയെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചിട്ടുണ്ട്.രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിന്റെ അന്വേഷണ ചുമതലയും എസ്പി പൂങ്കുഴലിക്കാണ് നൽകിയിരിക്കുന്നത്.
ആദ്യ കേസ് ഇതുവരെ അന്വേഷിച്ചിരുന്നത് തിരുവനന്തപുരം സിറ്റി കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു. ഇപ്പോഴാണ് കേസ് ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയത്.ആദ്യ കേസിൽ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതിയിലെ ഹർജി 15-ാം തീയതി വീണ്ടും പരിഗണിക്കും. രണ്ടാമത്തെ കേസിൽ അന്വേഷണം നേരിടുന്നതിനായിട്ടുള്ള ഉപാധിയോടെയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.


