കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് കോട്ടയം ജില്ലയിൽ യുഡിഎഫും കോൺഗ്രസും സ്വന്തമാക്കിയത്. ജില്ലയിലെ വിജയത്തിൽ യുഡിഎഫിനും കോൺഗ്രസിനും ഇരട്ടിമധുരം സമ്മാനിക്കുന്ന ഫലമാണ് പള്ളിക്കത്തോട്ടിൽ നിന്നും ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷമായി ബിജെപി ഭരിച്ചിരുന്ന പഞ്ചായത്തിൽ നിന്നും ഇവരെ തൂത്തെറിഞ്ഞാണ് ഇപ്പോൾ യുഡിഎഫ് മുന്നിലെത്തുന്നത്. ആറു സീറ്റുമായി പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോൺഗ്രസ് മാറുകയും ചെയ്തു. ഈ വിജയത്തിന് തന്ത്രങ്ങളൊരുക്കി ചുക്കാൻ പിടിച്ചു മുന്നിൽ നടന്നത് പള്ളിക്കത്തോട്ടിലെ ശക്തനായ കോൺഗ്രസ് നേതാവ് ജിജി അഞ്ചാനി തന്നെയാണ്.
കഴിഞ്ഞ തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ പള്ളിക്കത്തോട് പഞ്ചായത്ത് ഭരിച്ച ബിജെപി – എൻ.ഡി.എ സഖ്യത്തെ തകർത്താണ് ജിജിയും സംഘവും പഞ്ചായത്ത് ഭരണം തിരികെ പിടിച്ചത്. എല്ലാ മത്സരങ്ങൾക്കും തന്ത്രങ്ങളൊരുക്കി മുന്നിൽ നിന്ന ജിജി അഞ്ചാനി പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കത്തോട് ഡിവിഷനിൽ നിന്നും 1690 വോട്ടിന്റെ ലീഡോടെയാണ് വിജയം സ്വന്തമാക്കിയത്. ജിജി മത്സരിച്ച പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ 15 സീറ്റിൽ 14 ഉം യുഡിഎഫ് തൂത്തുവാരുകയും ചെയ്തു. ഒരു സീറ്റിൽ മാത്രമാണ് എൽഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് വിജയിക്കാനായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പള്ളിക്കത്തോട്ടിൽ വിജയം കണ്ടെത്തിയ തന്ത്രങ്ങളൊരുക്കിയ ജിജി അഞ്ചാനിയെ കാഞ്ഞിരപ്പള്ളി തിരികെ പിടിക്കാൻ നിയോഗിക്കണമെന്ന ആവശ്യം ഇതിനോടകം തന്നെ പ്രവർത്തകർ ഉയർത്തിയിട്ടുണ്ട്. പള്ളിക്കത്തോട് മുൻ പഞ്ചായ്്ത്ത് പ്രസിഡന്റ് കൂടിയായ ജിജി അഞ്ചാനിയെ നിയോഗിച്ചാൽ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ പാർട്ടിയ്ക്ക് കരുത്ത് വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. വർഷങ്ങളായി കേരള കോൺഗ്രസ് എമ്മും എൻ.ജയരാജും കൈവശം വച്ചിരിക്കുന്ന കാഞ്ഞിരപ്പള്ളി തിരികെ പിടിക്കാൻ ജിജി അഞ്ചാനിയ്ക്കു സാധിക്കുമെന്നാണ് കോൺഗ്രസ് പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ നിയമസഭയിലേയ്ക്ക് ജിജിയെ പരിഗണിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.


