കോട്ടയം : ആനുകൂല്യങ്ങൾ നിഷേധിക്കുന്ന ഇടത് സർക്കാരിനെതിരെ ജീവനക്കാർ നൽകിയ മുന്നറിയിപ്പാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രഖ്യപിച്ച ക്ഷാമബത്തയുടെ കുടിശിക അനുവദിക്കുക, കുടിശിക ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക തുടങ്ങി പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉൾപെടെയുള്ള അനുകൂല്യങ്ങൾ നിഷേധിക്കുന്ന ഇടതു സർക്കാർ നിലപാടിനെതിരെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വിധിയെഴുതിയ ജീവനക്കാർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ളാദപ്രകടനവും, വിശദ്ധികരണ യോഗവും കോട്ടയം കളക്ടറേറ്റിൽ നടന്നു. ജില്ലാ സെക്രട്ടറി സോജോ തോമസിൻ്റെ അദ്ധ്യക്ഷതയിൽ കുടിയ വിശദീകരണ യോഗം എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വനിതാ ഫോറം കൺവീനർ
ത്രേസ്യാമ്മ മാത്യു, ജില്ലാ ട്രഷറർ സഞ്ജയ് എസ്.നായർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റോജൻ മാത്യു, കണ്ണൻ ആൻഡ്രൂസ്, പ്രകാശ് ജേക്കബ്, ജില്ലാ ഭാരവാഹികളായ ബിജുമോൻ പി.ബി, സജിമോൻ സി. എബ്രാഹം , ജയകുമാർ കെ.എസ്, ശ്രീകുമാർ. എസ് , എന്നിവർ സംസാരിച്ചു. ബ്രാഞ്ച് പ്രസിഡൻ്റ് ബ്രാഞ്ച് സെക്രട്ടറിമാരായ പ്രവീൺ ലാൽ ഓമനക്കുട്ടൻ, ബിന്ദു എസ്, റോബി ഐസക് , രാജേഷ് വി.ജി, അരുൺ കുമാർ പി. ഡി, അനീഷ്‌കുമാർ കെ. ആർ, മുസ്തഫ, എന്നിവർ പ്രസ്തുത ആഹ്ലാദ പ്രകടനത്തിന് നേതൃത്വം നൽകി.


