കോട്ടയം : ഐ.പി.ഒ വഴി കേരള ഗ്രാമീണ ബാങ്കിനെ വിൽക്കാനുള്ള യൂണിയൻ ഗവൺമെൻ്റിൻ്റെ നീക്കത്തിനെതിരായുള്ള പ്രതിഷേധ ധർണ്ണയിൽ കെ.ജി.ബി.ഇ.യു ജില്ലാ പ്രസിഡൻറ് രാജേഷ് ദിവാകരൻ അധ്യക്ഷത വഹിച്ചു. ബി ഇ എഫ് ഐ കോട്ടയം ജില്ല സെക്രട്ടറി കെ കെ ബിനു ഉദ്ഘാടനം ചെയ്തു. ബി എഫ് ഐ വനിത സബ് കമ്മിറ്റി കൺവീനർ ലക്ഷ്മി സി ധർണ്ണക്ക് ആസ്പദമായ വിഷയങ്ങൾ വിശദീകരിച്ച് സംസാരിച്ചു. കെ.ജി.ബി. ഇ.യു സംസ്ഥാന ജോ. സെക്രട്ടറി വി പി ശ്രീരാമൻ സ്വാഗതവും . കെ.ജി.ബി.ഒ.യു. ജില്ലാ സെക്രട്ടറി റിജോ ജോസ് നന്ദിയും പറഞ്ഞു.
സിബിഎസ്
യു അഖിലേന്ത്യാ കമ്മിറ്റി അംഗം യു അഭിനന്ദ്, സി എസ് ബി എസ് എഫ് അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി റെന്നി പി സി, കെ ബി ഇ എഫ് ജില്ലാ പ്രസിഡൻറ് കെ ഡി സുരേഷ്, എച്ച്.ഡി.എഫ്.സി അഖിലേന്ത്യാ കമ്മിറ്റി അംഗം ബിനു കുമാർ, സതീശൻ, തുടങ്ങിയ നേതാക്കൾ ധർണ്ണയിൽ പങ്കെടുത്ത് സംസാരിച്ചു.


