ക്രിസ്മസ് പ്രകാശമുള്ളതാകണം: പരിശുദ്ധ കാതോലിക്കാ ബാവാ ; വാഴൂർ പള്ളിയിൽ നടന്ന സുവാർത്ത സംഗമത്തിൽ ക്രിസ്മസ് ദൂത് നൽകി ബാവ 

വാഴൂർ സെൻ്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന സുവാർത്ത സംഗമത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ ക്രിസ്മസ് സന്ദേശം നൽകുന്നു

Advertisements

പുളിക്കൽ കവല:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്രിസ്തുവിൻ്റെ തിരുപ്പിറവി മാനവ ജനതയ്ക്ക് മുഴുവൻ പ്രകാശമുള്ളതാകണമെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ലോകത്തിനു ദൈവം നൽകിയ ഏറ്റവും വലിയ സമ്മാനമാണ് വെളിച്ചമാകുന്ന പ്രകാശം എന്നും കാതോലിക്കാ ബാവാ പറഞ്ഞു. വാഴൂർ പള്ളിയിൽ നടന്ന സുവാർത്ത സംഗമത്തിൽ ക്രിസ്മസ് ദൂത് നൽകുകയായിരുന്നു കതോലിക്കാ ബാവാ. ഉരുൾ നിറഞ്ഞ ലോകത്തിന് നന്മയുടെ പ്രകാശം നൽകുവാൻ ഇടവക വിശ്വാസ സമൂഹം ഒരുമയോടെ തയ്യാറാകണമെന്നും ബാവാ പറഞ്ഞു. മെത്രാപ്പോലീത്ത ആയതു മുതൽ കാതോലിക്കാ സ്ഥാനത്തായപ്പോഴും തുടർച്ചയായി മുടങ്ങാതെ  സുവാർത്താ സംഗമത്തിൽ പങ്കെടുക്കുമ്പോൾ മനസ്സിന് കൂടുതൽ പ്രകാശം ലഭ്യമാകുന്നതായും പരിശുദ്ധ ബാവാ പറഞ്ഞു.വികാരി ഫാ. അലക്സ് തോമസ് നാഴൂരിമറ്റത്തിൽ അധ്യക്ഷത വഹിച്ചു. എം.കെ ഫിലിപ്പ് മാടാംകുന്നേൽ കോർ എപ്പിസ്കോപ്പാ ഫാ. ഷിബു ഈപ്പൻ, ഫാ. മാർക്കോസ്  മർക്കോസ്, ഫാ. ജോൺ സ്കറിയ  എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles