കോട്ടയം: ഏറ്റുമാനൂർ ബൈപ്പാസിൽ കാറിലെത്തിയ സംഘം സ്ത്രീകളെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ അഞ്ചു പ്രതികളെ 48 മണിക്കൂറിനകം പിടികൂടി കോട്ടയം ജില്ലാ പൊലീസ്. പത്തനംതിട്ട പരുമല കടപ്ര കുളത്തുമലയിൽ വീട്ടിൽ കെ.വി രവീന്ദ്രൻ(44), തിരുവനന്തപുരം കഴക്കൂടം പാങ്ങപ്പാറ ശ്രീകാര്യം ശങ്കരനിലയം രതീഷ് ചന്ദ്രൻ (44), പത്തനംതിട്ട പരുമല കടപ്ര മലയിൽ തെക്കേതിൽ ശിവപ്രസാദ് (41), അയർക്കുന്നം തൈപ്പറമ്പിൽ അബ്രഹാം മാത്യു (55) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 16 ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ ചെറുവാണ്ടൂർ ഭാഗത്ത് വെച്ചാണ് സംഭവം ഉണ്ടായത്. പള്ളിയിലേക്ക് നടന്നു പോവുകയായിരുന്ന പേരൂർ സ്വദേശികളായ പ്രായമായ രണ്ടു സ്ത്രീകളെ ഒരു കാറിൽ വന്ന നാലുപേർ ആക്രമിച്ച് വലിച്ചു നിലത്തിട്ട് ഏതാണ്ട് നാല് പവനോളം തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടിക്കുകയായിരുന്നു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള നീല നിറത്തിലുള്ള മാരുതി ഫ്രോണെക്സ് കാറിലെത്തിയ നാലുപേരാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് സംഘം കണ്ടെത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന്, മുൻപും പല മോഷണക്കേസുകളിലും അതിവേഗതയിൽ പ്രതികളെ പിടിച്ചിട്ടുള്ള ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഹൌസ് ഓഫിസർ ഇൻസ്പെക്ടർ ശ്യാം, എസ്.ഐ അഖിൽ ദേവ്, എസ്.ഐ തോമസ് ജോസഫ്, എ.എസ്.ഐ ഗിരീഷ്കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ജ്യോമി ,സുനിൽ കുര്യൻ, സിവിൽ പൊലീസ് ഓഫിസർമാരായ സാബു, അനീഷ്,അജിത്, അനിൽ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. അക്രമികൾ സഞ്ചരിച്ച കാറിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും പോലീസ് പ്രതികളിലേക്ക് എത്തുകയുമായിരുന്നു. ക്രിമിനൽ പശ്ചാത്തലം ഉള്ളവരും സുഹൃത്തുക്കളുമായ പ്രതികൾ ആസൂത്രിതമായി തയ്യാറാക്കിയ മോഷണശ്രമങ്ങളുടെ ഒടുക്കമാണ് ഏറ്റുമാനൂർ ബൈപ്പാസിൽ വെളുപ്പിന് പള്ളിയിലേക്ക് നടന്നു പോയ സ്ത്രീകളെ ആക്രമിച്ച് കൊണ്ടുള്ള മോഷണം.
മോഷണം ആസൂത്രണം ചെയ്തതിൻപ്രകാരം
തമിഴ്നാട്ടിൽ പഴനി, മധുര, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിലെ മോഷണശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് സംഘം തിരികെ കേരളത്തിലേക്ക് വന്നത്, ശാസ്ത്രീയവും വിശ്രമരഹിതവുമായ അന്വേഷണത്തിലൂടെ
പത്തനംതിട്ട ആലപ്പുഴ കൊല്ലം കോട്ടയം എന്നീ നാല് ജില്ലകളിൽ നിന്നായി പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മോഷണ മുതൽ വിൽക്കുവാൻ സഹായിച്ച അഞ്ചാംപ്രതിയും പോലീസിന്റെ പിടിയിലായിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


