വാളയാർ ആൾക്കൂട്ടക്കൊല: അഞ്ചുപേർ അറസ്റ്റിൽ; കൂടുതൽ പ്രതികളുണ്ടെന്ന് പൊലീസ്

പാലക്കാട്: വാളയാറിൽ ഇതരസംസ്ഥാന തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തൻ, വിബിൻ എന്നിവരാണ് അറസ്റ്റിലായത്.സംഭവത്തിൽ കൂടുതൽ പേർ പ്രതികളാകാനിടയുണ്ടെന്ന് പൊലീസ് അറിയിച്ചു. ഛത്തീസ്‌ഗഡ് സ്വദേശിയായ രാം നാരായൺ ഭയ്യ (31) ആണ് മർദ്ദനമേറ്റ് മരിച്ചത്.റോഡിലൂടെ നടന്ന് പോകുകയായിരുന്ന രാം നാരായണനെ മോഷ്ടാവാണെന്ന സംശയത്തെ തുടർന്നാണ് ആൾക്കൂട്ടം തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിച്ചത്.

Advertisements

ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവാവ് രക്തം വാർന്ന് ഏകദേശം ഒന്നര മണിക്കൂറോളം റോഡരികിൽ കിടന്നതായും പൊലീസ് പറയുന്നു.തുടർന്ന് അവശനിലയിലായ രാം നാരായണിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാം നാരായണിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Hot Topics

Related Articles