വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം;വിറക് ശേഖരിക്കാനിറങ്ങിയ വയോധികന്‍ കൊല്ലപ്പെട്ടു

വയനാട്:വയനാട് പുല്‍പ്പള്ളിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ദേവര്‍ഗദ്ധ ഉന്നതിയിലെ കൂമന്‍ (65) ആണ് മരിച്ചത്. വനത്തോട് ചേര്‍ന്ന പ്രദേശത്ത് വിറക് ശേഖരിക്കാനായി പോയപ്പോഴാണ് കൂമനു നേരെ കടുവയുടെ ആക്രമണം ഉണ്ടായത്.കാപ്പി സെറ്റ്–ചെട്ടിമറ്റം മേഖലയില്‍, കബനിയിലേക്ക് ഒഴുകുന്ന കന്നാരം പുഴയുടെ തീരത്തുനിന്നാണ് കടുവ കൂമനെ പിടികൂടിയത്. പുഴയോരത്ത് നിന്ന് കടുവ ഇരയെ കാട്ടിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയതായാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. കടുവയുടെ പ്രജനനകാലമായതിനാല്‍ ആക്രമണം നടന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.

Advertisements

കഴിഞ്ഞ വര്‍ഷവും വയനാട്ടില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. സമീപകാലത്തായി ജില്ലയിലെ വിവിധ മേഖലകളില്‍ കടുവയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വയനാട് പച്ചിലക്കാട് ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ പിന്നീട് കാടുകയറിയതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു.പാതിരി വനമേഖലയിലേക്കാണ് കടുവ മടങ്ങിയതെന്നും, കാല്‍പാട് കണ്ടെത്തിയ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇത് സ്ഥിരീകരിച്ചതായും ഡിഎഫ്‌ഒ അജിത് കെ. രാമന്‍ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവില്‍ വനമേഖലയില്‍ നിരീക്ഷണം തുടരുന്നുണ്ടെങ്കിലും, മേഖലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ തുടരേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.

Hot Topics

Related Articles