ഫോട്ടോ:തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തലയോലപറമ്പ് സെന്റ് ജോർജ് പള്ളി വികാരി റവ. ഡോ. ബെന്നി ജോൺ മാരാം പറമ്പിൽ, പുതുതായി തെരെഞ്ഞെടുക്കപെട്ട തലയോലപ്പറമ്പ് പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ചേർന്ന് ക്രിസ്മസ് കേക്ക് മുറിക്കുന്നു
തലയോലപ്പറമ്പ് : തലയോലപറമ്പ് സെൻ്റ് ജോർജ് പള്ളിയുടെ ആഭിമുഖ്യത്തിൽ
തലയോലപ്പറമ്പ് പഞ്ചായത്തിൽ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി . വികാരി റവ.ഡോ.ബെന്നിജോൺമാരാം പറമ്പിൽ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ ജോസ് വേലിക്കകം, അബ്ദുൾസലീം, ജോൺ തറപ്പേൽ,അനിതാസുഭാഷ് തുടങ്ങിയവരെ വികാരി റവ.ഡോ.ബെന്നിജോൺമാരാം പറമ്പിൽ ഷാൾ അണിയിച്ച് അനുമോദിച്ചു. കൈക്കാരൻമാരായ റിൻസൺ, തങ്കച്ചൻ,കേന്ദ്ര സമിതി സെക്രട്ടറി ബേബി പോളച്ചിറ,സഹവികാരി ഫാ.ആൽജോ കളപ്പുരയ്ക്കൽ,കേന്ദ്ര സമിതി വൈസ് ചെയർമാൻ ഇമ്മാനുവേൽഅരയത്തേൽ, ഷേർലിജോസ്, ഷിബു പുളിവേലിൽ തുടങ്ങിയവർ പങ്കെടുത്തു.


