ശബരിമല സ്വർണ്ണക്കൊള്ള:ശബരിമലയിൽ നിന്ന് നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കൂടി കടത്തിയതായി കണ്ടെത്തൽ;സ്വർണക്കവർച്ച കേസ് പുരാവസ്തു കടത്തിലേക്കും

പത്തനംതിട്ട:ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണം പുരാവസ്തുക്കടത്ത് സംഘത്തിലേക്കും നീങ്ങുന്നു. സ്വർണം കടത്തിയ സംഭവത്തിന് പിന്നാലെ ശബരിമലയിൽ നിന്നു നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കൂടി കടത്തിയതായി കണ്ടെത്തിയതോടെയാണ് അന്വേഷണ പരിധി വ്യാപിപ്പിച്ചത്.കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി ബന്ധമുള്ള പ്രവാസി വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) നൽകിയ മൊഴിയിലാണ് വിഗ്രഹക്കടത്തിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഉള്ളത്. 2019–2020 കാലഘട്ടത്തിൽ ശബരിമലയിൽ നിന്നാണ് നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയതെന്ന് വ്യവസായി മൊഴി നൽകിയിട്ടുണ്ട്.

Advertisements

ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലായിരുന്നു വിഗ്രഹക്കടത്തമെന്ന സൂചനയാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ചെന്നൈയിലെ വ്യവസായി ഡി മണിയാണ് വിഗ്രഹങ്ങൾ വാങ്ങിയതെന്നും ഇയാൾ പുരാവസ്തുക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.ഡി മണിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ എസ്‌ഐടിക്ക് കൈമാറിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2020 ഒക്‌ടോബർ 26-ന് ഡി മണി തിരുവനന്തപുരത്ത് നേരിട്ടെത്തി, ശബരിമലയുമായി അടുത്ത ബന്ധമുള്ള ഒരു ഉന്നതന് പണം കൈമാറിയതായും മൊഴിയിൽ പറയുന്നു.വിഗ്രഹക്കടത്ത് നടന്ന 2019–2020 കാലഘട്ടത്തിൽ എ. പത്മകുമാറും എൻ. വാസുവുമായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ. ഇതോടെ ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷണം ക്ഷേത്രസ്വത്തുമായി ബന്ധപ്പെട്ട ഗുരുതരമായ പുരാവസ്തുക്കടത്തത്തിലേക്കും നീളുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.

Hot Topics

Related Articles