അലൈൻസ് എയർ സർവീസ് റദ്ദാക്കി;അഗത്തിയിൽ 39 യാത്രക്കാർ കുടുങ്ങി

ലക്ഷദ്വീപ്:ലക്ഷദ്വീപ് അഗത്തിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ രാവിലെ 10.15ന് പുറപ്പെടേണ്ടിയിരുന്ന അലൈൻസ് എയർ വിമാനമാണ് അപ്രതീക്ഷിതമായി റദ്ദാക്കിയത്. കുട്ടികൾ അടക്കം 39 യാത്രക്കാരാണ് നിലവിൽ അഗത്തിയിൽ കുടുങ്ങിയിരിക്കുന്നത്.വിമാനം റദ്ദാക്കിയതിന് പിന്നാലെ പകരം യാത്രാ ക്രമീകരണങ്ങളോ താമസ സൗകര്യങ്ങളോ വിമാന കമ്പനി ഏർപ്പെടുത്തിയിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ പുറത്തേക്ക് ഇറക്കിവിട്ടതായും, ഇതുസംബന്ധിച്ച് അധികൃതർ വ്യക്തമായ മറുപടി നൽകുന്നില്ലെന്നും അവർ ആരോപിക്കുന്നു.

Advertisements

കൊച്ചിയിൽ നിന്ന് അഗത്തിയിലേക്കും തിരിച്ചും സർവീസ് നടത്തുന്ന വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെട്ടതിന് ശേഷം സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചിറക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അഗത്തി–കൊച്ചി സർവീസ് റദ്ദാക്കിയത്. എന്നാൽ വിമാന റദ്ദാക്കൽ സംബന്ധിച്ച വിവരം ഏറെ വൈകിയാണ് യാത്രക്കാരെ അറിയിച്ചതെന്നും ആരോപണമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അവധിക്കാലമായതിനാൽ ലക്ഷദ്വീപിൽ നിന്നുള്ള വിമാന സർവീസുകൾക്ക് നിലവിൽ ടിക്കറ്റ് ലഭ്യമല്ല. ഇതോടെ എപ്പോൾ മടങ്ങാനാകും എന്ന അനിശ്ചിതത്വത്തിലാണ് യാത്രക്കാർ. അടിയന്തരമായി പകരം സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യമാണ് യാത്രക്കാരുടെ ഭാഗത്ത് നിന്ന് ഉയരുന്നത്.

Hot Topics

Related Articles