ന്യൂസ്ഡെസ്ക്:പ്രണയിക്കാനും വിവാഹം കഴിക്കാനും യുവാക്കൾക്ക് സർക്കാർ നേരിട്ട് പണം നൽകുന്ന പുതിയ നയവുമായി ദക്ഷിണ കൊറിയ. ജനനനിരക്ക് ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് യുവാക്കളെ ഡേറ്റിംഗിലേക്കും വിവാഹത്തിലേക്കും ആകർഷിക്കാൻ സർക്കാർ ഈ അസാധാരണ തീരുമാനമെടുത്തത്.ദക്ഷിണ കൊറിയയിൽ സമ്പദ്വ്യവസ്ഥ വളർന്നിട്ടും, ജോലി സമ്മർദ്ദവും ഉയർന്ന ജീവിതച്ചെലവും കാരണം യുവാക്കൾക്ക് ഡേറ്റിംഗിനും വിവാഹത്തിനും സമയം കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. ഇതിന്റെ പ്രതിഫലനമായാണ് രാജ്യത്തെ ജനനനിരക്ക് ആശങ്കാജനകമായി താഴ്ന്നത്.സാമ്പത്തിക ബാധ്യതകളാണ് വിവാഹത്തിനും കുട്ടികളെ വളർത്തുന്നതിനും തടസ്സമാകുന്നതെന്ന് കണ്ടെത്തിയതോടെയാണ് സർക്കാർ ഇടപെടൽ.
പുതിയ നയം പ്രകാരം യുവാക്കൾക്ക് ഡേറ്റിംഗിനായി ഏകദേശം 31,000 രൂപ വരെ സർക്കാർ സഹായം നൽകും. വിവാഹം കഴിക്കാൻ തീരുമാനിക്കുന്ന ദമ്പതികൾക്ക് ഏകദേശം 25 ലക്ഷം രൂപ വരെ സാമ്പത്തിക സഹായവും ലഭിക്കും.ഇതിന് പുറമെ കുട്ടികൾ ജനിച്ചാൽ അവയുടെ പരിപാലനച്ചെലവുകൾക്കും സർക്കാർ പ്രത്യേക സഹായപദ്ധതികൾ നടപ്പാക്കും. കുട്ടികളുടെ വളർച്ചയുമായി ബന്ധപ്പെട്ട ചെലവുകളുടെ വലിയൊരു പങ്ക് സർക്കാർ വഹിക്കുമെന്നാണ് റിപ്പോർട്ട്.രാജ്യത്ത് ജീവിതച്ചെലവ് കുത്തനെ ഉയർന്നതോടെ, കുട്ടികളെ ആഗ്രഹിക്കുന്ന ദമ്പതികൾ പോലും തീരുമാനം മാറ്റിവെക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യക്തിപരമായ വളർച്ചയ്ക്കും കരിയറിനുമാണ് യുവാക്കൾ കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് ജനസംഖ്യാ ഇടിവ് തടയാൻ സർക്കാർ ധനസഹായ പദ്ധതി നടപ്പിലാക്കുന്നത്.ഈ നടപടിയിലൂടെ വിവാഹനിരക്കും ജനനനിരക്കും വർധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണ കൊറിയൻ സർക്കാർ.


