സുപ്രധാന കേസുകളിൽ ഭരണഘടനാ ബെഞ്ചുകൾക്ക് മുൻഗണന;സുപ്രീം കോടതിയിൽ നിർണായക ഹർജികൾ വേഗത്തിലാക്കും; ശബരിമല ഹർജികൾ ഉൾപ്പടെ പരാമർശിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ന്യൂഡൽഹി:ഭരണഘടനാ പ്രശ്‌നങ്ങൾ ഉന്നയിക്കപ്പെടുന്ന സുപ്രധാന കേസുകളിലെ ഹർജികൾ പരിഗണിക്കാൻ ഭരണഘടനാ ബെഞ്ചുകൾ രൂപീകരിക്കുന്നതിന് മുൻഗണന നൽകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ശബരിമല യുവതീ പ്രവേശന വിഷയമടക്കമുള്ള ഹർജികൾ ഉദാഹരണമായി ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത്.മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും തമ്മിൽ ബന്ധപ്പെടുന്ന ഹർജികൾ കേൾക്കുന്നതിനായി ഒൻപത് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ഈ പശ്ചാത്തലത്തിലായിരുന്നു ശബരിമല വിഷയത്തെക്കുറിച്ചുള്ള പരാമർശം.എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമല ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഉൾപ്പെടെ നിരവധി കേസുകൾ ഇപ്പോൾ പരിഗണനയിലാണ്. പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജികൾ, സമുദായത്തിന് പുറത്ത് വിവാഹം കഴിച്ച പാഴ്സി സ്ത്രീകൾക്ക് ക്ഷേത്രപ്രവേശനം വിലക്കുന്നതിനെതിരെ നൽകിയ ഹർജി എന്നിവയും ഇതേ വിഭാഗത്തിൽപ്പെടുന്നു.ശബരിമല യുവതീ പ്രവേശന വിഷയം പരിഗണിക്കുന്നതിനായി 2019-ൽ ഒൻപതംഗ ഭരണഘടനാ ബെഞ്ച് സുപ്രീം കോടതി രൂപീകരിച്ചിരുന്നുവെന്നും ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു.

Hot Topics

Related Articles