പാമ്പാടിയിൽ വനിതാ ഡോക്ടറുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനത്തിന് തീയിട്ടു ; രണ്ട് പ്രതികൾ പിടിയിൽ 

കോട്ടയം: വനിതാ ഡോക്ടറുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനം തീയിട്ട് നശിപ്പിച്ച കേസിൽ 2 പേർ പാമ്പാടി പോലീസിന്റെ പിടിയിലായി. എറണാകുളം സ്വദേശി അഭിജിത്(25),ഇടുക്കി സ്വദേശി അജിത് കെ ഷിബു എന്ന ഷിനു(19) എന്നിവരാണ് പിടിയിലായത്.

Advertisements

കഴിഞ്ഞ 26 ന് രാത്രി 11. 45 മണിയോടെ പാമ്പാടി കുന്നേപ്പാലം ഭാഗത്തുള്ള പടിഞ്ഞാറേ കാലായിൽ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീടിന്റെ ഗേറ്റ് തള്ളിത്തുറന്ന് അതിക്രമിച്ചു കയറുകയായിരുന്നു. വീടിന്റെ കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിന് തീയിടുകയും വാഹനത്തിന് 80,000 രൂപയോളം നാശനഷ്ടം വരുത്തുകയും ചെയ്തു.

ഒളിവിൽ പോയ പ്രതികളെ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം പാമ്പാടി ഐപിഎസ്എച്ച്ഒ വിപിൻ ചന്ദ്രൻ, എസ് കുഞ്ഞുമോൻ തോമസ്, എസ്പി ഓ സുമിഷ് മാക്മില്ലാൻ,സി പി ഓ മാരായ ശ്രീകാന്ത് പി എസ്, ശ്രീജിത്ത് രാജ് എന്നിവർ അടങ്ങുന്ന അന്വേഷണസംഘമാണ് അതിസാഹസികമായി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തത്

Hot Topics

Related Articles