ഫോട്ടോ : പുതുപ്പള്ളിയിൽ ഓട്ടോറിക്ഷയുമായി കൂട്ടി ഇടിച്ച തകർന്ന ബൈക്ക്
പുതുപ്പള്ളി : പുതുപ്പള്ളി പള്ളിക്ക് സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു . വെട്ടത്തുകവല പാറക്കുന്നേൽ അനൂപി (37)നാണ് അപകടത്തിൽ പരിക്കേറ്റത് . പുതുപ്പള്ളി – എരമല്ലൂർ റോഡിൽ എൻ.കെ ട്രേഡേഴ്സിന് മുൻപിലായിരുന്നു വ്യാഴാഴ്ച എട്ടരയോടെ അപകടം നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചങ്ങനാശ്ശേരി റോഡിൽ നിന്നും പുതുപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുടെ സൈഡിലേക്ക്, പുതുപ്പള്ളിയിൽ നിന്നും എരമല്ലൂർ ഭാഗത്തേക്ക് പോയ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു . പെരുമ്പാവൂർ സ്വദേശികളായ ഒരു കുടുംബമാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. കുട്ടികൾ അടക്കമുള്ള യാത്രക്കാർ ഓട്ടോയിൽ ഉണ്ടായിരുന്നുവെങ്കിലും അവർക്ക് പരിക്കുകളില്ല . ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു .
അപകടസമയത്ത് ആ വഴി വന്ന ചങ്ങനാശ്ശേരി എം.എൽ.എ ജോബ് മൈക്കിൾ തന്റെ വാഹനത്തിലാണ് പരിക്കേറ്റ അനൂപിനെ പാറാട്ട് ഹോസ്പിറ്റലിൽ എത്തിച്ചത് . എന്നാൽ പരിക്ക് ഗുരുതരമായതിനാൽ അവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി .


