ഇടുക്കി മാങ്കുളത്ത് റേഞ്ച് റോവർ ഡിഫൻഡറിൽ ഇന്നോവ ഇടിപ്പിച്ച് വ്യവസായിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതി; കേസിൽ പ്രതി ചേർക്കപ്പേട്ട പ്രവാസി മലയാളി വ്യവസായിയ്ക്ക് മുൻകൂർ ജാമ്യ വ്യവസ്ഥകളിൽ ഇളവ് ; ഇളവ് അനുവദിച്ചത് അടിമാലി കോടതി

കൊച്ചി: ഇടുക്കി മാങ്കുളത്ത് റേഞ്ച് റോവർ ഡിഫൻഡറിൽ സഞ്ചരിച്ച വ്യവസായിയെ ഇന്നോവ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പേരിൽ കേസിൽ പ്രതി ചേർത്ത പ്രവാസി മലയാളി വ്യവസായിയ്ക്ക് ആശ്വാസമായി അടിമാലി കോടതി വിധി. പ്രവാസി മലയാളി വ്യവസായി തൃശൂർ ഒരുമനയൂർ ഇരച്ചാംവീട്ടിൽ ജമീൽ മുഹമ്മദി(47)നാണ് വിചാരണ കോടതിയായ അടിമാലി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അയ്യപ്പലാൽ ജാമ്യവ്യവസ്ഥകളിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. വിദേശത്ത് ജോലിയ്ക്കായി യാത്ര ചെയ്യാൻ അനുവദിക്കണമെന്ന ഇദ്ദേഹത്തിന്റെ ഹർജി അടക്കം അംഗീകരിച്ചാണ് കോടതി ഇപ്പോൾ ഹർജി അനുവദിച്ചിരിക്കുന്നത്.

Advertisements

കേസിൽ പരാതിക്കാരനായ ഷെമി മുസ്തഫയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇടുക്കി ക്രൈംബ്രാഞ്ച് ജമീൽ മുഹമ്മദിന് എതിരെ 2023 ൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം 120 ബി, 302, 307, 201, 34 ആം വകുപ്പ് എന്നിവ അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. 2023 സെപ്റ്റംബർ 16 ന് മാങ്കൂളത്തു നിന്നും ഏറ്റുമാനൂരിലേയ്ക്കു സഞ്ചരിക്കുകയായിരുന്ന ഷെമി മുസ്തഫ സഞ്ചരിച്ച റേഞ്ച് റോവർ ഡിഫൻഡർ കാറിൽ ജമിൽ മുഹമ്മദ് ഗൂഡാലോചന നടത്തി ഇന്നോവ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായായിരുന്നു ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. ആദ്യം അടിമാലി പൊലീസാണ് ജമിൽ മുഹമ്മദിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. ഇത് വ്യാജകേസാണ് എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ജമിൽ മുഹമ്മദ് പരാതി നൽകിയതോടെ കേസ് അന്വേഷിക്കാൻ ഇടുക്കി ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. എന്നാൽ, കേസിൽ ക്രൈംബ്രാഞ്ചും കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്ന് കാട്ടി ജമിൽ മുഹമ്മദ് ഹൈക്കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയായിരുന്നു. ഈ കേസിൽ വാദം കേട്ട ഹൈക്കോടതി ജഡ്ജി ബെച്ചുകുര്യന്റെ ബെഞ്ച് കേസിന്റെ സിഡി ഫയൽ പൊലീസ് തിരുത്തിയതായും, കേസ് ഡയറിയിലെ പേജുകൾ കീറിയതായും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കേസിലെ ക്രമക്കേടുകൾ എണ്ണിയെണ്ണിച്ചൂണ്ടിക്കാട്ടിയ ഹൈക്കോടതി കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കാനും നിർദേശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് ജമീൽ മുഹമ്മദ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഷെമി മുസ്തഫ ഓടിച്ച ഡിഫൻഡർ കാറിൽ ഇന്നോവ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, കാറിന് അപകടം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതായിരുന്നു കേസ്. കേസ് പരിഗണിച്ച ഹൈക്കോടതി അപകടത്തിൽപ്പെട്ട ഇന്നോവക്കാറിൽ പ്രതിയാക്കപ്പെട്ട ജമീൽ മുഹമ്മദ് സഞ്ചരിച്ചിരുന്നില്ലെന്ന് കണ്ടെത്തി. അപകടം ഉണ്ടാകുന്ന സമയത്ത് ജമീൽ വിദേശത്തായിരുന്നു എന്ന പ്രതിഭാഗം വാദം ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു. ഇത് കൂടാതെ കേസിൽ പ്രതിചേർക്കപ്പെട്ടവർ തമ്മിലുള്ള കോളുകളും രേഖകളും പരിശോധിച്ചപ്പോൾ ഇത് ഗൂഡാലോചനയിൽ പ്രതിചേർക്കാൻ പര്യാപ്തമല്ലെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. ഹർജിക്കാരൻ ചെയ്തതായി ആരോപിക്കുന്ന കുറ്റം കൃ്ത്യം നിർദേശിക്കുന്നതായുള്ള യാതൊരു തെളിവും കണ്ടെത്താനും സാധിച്ചിട്ടില്ലെന്നും ഹൈക്കോടതി ജാമ്യം അനുവദിച്ചുള്ള വിധിയിൽ വ്യക്തമാക്കുന്നു. ഹർജിക്കാരന് മുൻപ് ക്രിമിനൽപശ്ചാത്തലമില്ലെന്നും അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. ഈ വാദങ്ങൾ അംഗീകരിച്ചാണ് ഹൈക്കോടതി കേസിൽ ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

ഉപാധികളോടെയാണ് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. തുടർന്ന് പ്രതി ചേർക്കപ്പെട്ട വ്യവസായി സുപ്രീം കോടതിയെയും, പിന്നീട് ഹൈക്കോടതിയെയും സമീപിച്ചു. തുടർന്ന് ഹൈക്കോടതി ഇദ്ദേഹത്തിന്റെ മുൻകൂർ ജാമ്യ വ്യവസ്ഥകൾ ഇളവ് ചെയ്തു നൽകാൻ വിചാരണക്കോടതിയോട് നിർദേശിക്കുകയായിരുന്നു. തുടർന്ന് , കേസ് പരിഗണിച്ച അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അയ്യപ്പലാൽ ജാമ്യവ്യവസ്ഥകളിൽ ഇളവ് അനുവദിക്കുകയായിരുന്നു.

ജനുവരി 10 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിക്കുന്നു. വിദേശത്തേയ്ക്ക് പോയ ശേഷം ഫെബ്രുവരി 14 ന് തിരികെ എത്തി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിക്കുന്നു. പ്രതി കേസിന്റെ അന്വേഷണത്തിൽ ഇടപെടാനോ, സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും കോടതി ജാമ്യവ്യവസ്ഥയിൽ വ്യക്തമാക്കുന്നു.

Hot Topics

Related Articles