കുലശേഖരമംഗലം : കുലശേഖരമംഗലം തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന് ആറിന് തുടക്കമാകും. ആറിന് വൈകുന്നേരം ഏഴിന് ക്ഷേത്രംമേൽശാന്തി യദുകൃഷ്ണൻ ഭദ്രദിപ പ്രകാശനം നിർവഹിക്കും.തുടർന്ന് യജ്ഞാചാര്യൻ ഭാഗവതരത്നം കൃഷ്ണറാം പുന്നപ്രയുടെ ഭാഗതമാഹാത്മ്യ പ്രഭാഷണം.
Advertisements
14ന് മകര സംക്രമമഹോത്സവത്തിൽ രാവിലെ 11ന് ക്ഷേത്രം തന്ത്രി വടശേരി ഇല്ലത്ത് പരമേശ്വരന്റെ മുഖ്യ കാർമ്മികത്വത്തിൽ കളഭാഭിഷേകം.വൈകുന്നേരം ശ്രീമൂല കേരള പട്ടാര്യസമാജം വക ദേശതാലപ്പൊലി, ദീപാരാധന, തുടർന്ന് ശ്രീമൂല കേരള പട്ടാര്യ സമാജം, ശിവ പാർവതി എനാദി എന്നീ ഗ്രൂപ്പുകളുടെ തിരുവാതിരകളി. രാത്രി ഒൻപതിന് ക്ഷേത്രം തന്ത്രി വടശേരി ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വലിയഗുരിതിയോട മകര സംക്രമ മഹോത്സവത്തിന് സമാപനമാകും.


