ആദ്യ സമ്പാദ്യമായ വീടും വസ്തുവും അഗതിമന്ദിരത്തിന് ദാനം നല്കി സാമൂഹ്യ മാതൃകയാവുകയാണ് ബിനു.കെ. തോമസ്

അടൂർ : ഒരു കോടി വിലമതിക്കുന്ന തൻ്റെ ആദ്യ സമ്പാദ്ധ്യമായ
വീടും വസ്തുവും അഗതികളും അനാഥരുമായ സഹജീവികൾക്ക് തലചായ്ക്കാനൊരിടമായി വിട്ടു നല്കി സാമൂഹ്യ മാതൃകയാവുകയാണ് ഏഴംകുളം പ്ലാൻ്റേഷൻ മുക്ക് തുരുത്തിമഠത്തിൽ
ബിനു .കെ .തോമസ്. 2006-ലാണ് ദുബായിൽ ഒരു ഹുക്ക കടയിൽ ബിനു ജീവനക്കാരനായി പ്രവേശിച്ചത്.
ഉടമയുടെ വിശ്വസ്തനായ് മാറിയ ബിനു പിന്നീട് അക്കൗണ്ടൻ്റ്, ജനറൽ മാനേജർ തസ്തികകളിലേക്ക് ഉയർന്നു.
2008 ൽ തൻ്റെ അദ്ധ്വാന വിഹിതം കൊണ്ട് പത്തനാപുരം എലിക്കാട്ടൂരിൽ 70 സെൻ്റ് സ്ഥലവും ഇരുനിലവീടും വാങ്ങി. പട്ടാളത്തിൽ നിന്നും വിരമിച്ച പിതാവ് തോമസും, സർക്കാർ നേഴ്സായി വിരമിച്ച മാതാവ് ഏലിക്കുട്ടിയും പഠനത്തിലായിരുന്ന ഇളയ സഹോദരങ്ങളുമായി ഈ വീട്ടിൽ താമസിച്ച ദിനങ്ങളായിരുന്നു ബിനുവിൻ്റെ ഒരിക്കലും മറക്കുവാനാകാത്ത സന്തോഷത്തിൻ്റെ ദിനങ്ങൾ.

Advertisements

വർഷങ്ങൾക്കിപ്പുറം ദുബായ്, ബഹറിൻ, ഇൻഡ്യ രാജ്യങ്ങളിൽ വളർന്ന് പന്തലിച്ച TLS ഗ്രൂപ്പ് ഓഫ് ലോജസ്റ്റിക് കമ്പനിയുടെ അമരക്കാരനാണ് അന്നത്തെ ആ ചെറുപ്പക്കാരൻ ബിനു കെ. തോമസ്. സഹോദരങ്ങൾ റോബിൻ. കെ. തോമസ്, ബിജോ. കെ. തോമസ് എന്നിവർ കൂടി ബിസിനസ്സിൽ പങ്കാളികളായതോടെ അവർ വിവിധ രാജ്യങ്ങളിൽ പൗരത്വം നേടി ജീവിതം സ്ഥിരപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൻ്റെ ആദ്യ സമ്പാദ്യമായ വീടും സ്ഥലവും വെറുതെ കിടക്കുന്നത് കണ്ട് പലരും വിലക്ക് ചോദിച്ചെങ്കിലും വിൽക്കാൻ അദ്ദേഹം തയ്യാറായില്ല. അതിൽ കുറച്ച് മനുഷ്യർക്ക് സ്വസ്ഥമായി അന്തിയുറങ്ങാനുള്ള ഒരിടം ആക്കി മാറ്റുവാൻ അദ്ദേഹം കേരളത്തിലേക്ക് മടങ്ങിയെത്തി. പല സംഘടനകളെയും പഠിച്ചു, വിലയിരുത്തി. ഒടുവിൽ ആ ചുമതല അടൂർ മഹാത്മ ജനസേവന കേന്ദ്രത്തെ ഏല്പിയ്ക്കുവാൻ തീരുമാനിച്ചു.

സ്വന്തം ചെലവിൽ അഗതി മന്ദിരത്തിൻ്റെ പേർക്ക് യാതൊരു ഉപാദികളുമില്ലാതെ വസ്തുവും കെട്ടിടവും എഴുതി നല്കി, കെട്ടിടം പുനരുദ്ധാരണത്തിനുള്ള ചെലവും നിർവ്വഹിച്ചു.
തൻ്റെ നന്മയുള്ള പ്രവൃത്തിക്ക് ഏറെ പിന്തുണയായത് സഹധർമ്മിണി ലിഞ്ചു , മകൻ ജുവാൻ, മകൾ ജസലി എന്നിവരാണ്.

സംസ്ഥാന
പൊതുഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ സാന്നിധ്യത്തിൽ പ്രമാണവും , താക്കോൽ ദാനവും ബിനു.കെ. തോമസ് നിർവ്വഹിക്കും.

ജനുവരി 5 ന് 11 മണിക്ക് ഇരുപത്തിയഞ്ച് അഗതികൾക്ക് താമസയോഗ്യമായ കെട്ടിടത്തിൻ്റെ ഗൃഹപ്രവേശ കർമ്മം നടക്കും.

പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ് അജിത് കൃഷ്ണ, പിറവന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷേർളി ഗോപിനാഥ്, ടെലിവിഷൻ അവതാരകനും, പ്രഭാഷകനുമായ ഹരി പത്തനാപുരം, വാർഡ് മെമ്പർ അനിൽ.എസ്, മെമ്പർ കൃഷ്ണകുമാരി
എന്നിവർ ചടങ്ങിൽ മുഖ്യ സാന്നിധ്യമാകുമെന്നും പത്ര സമ്മേളനത്തിൽ മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.

Hot Topics

Related Articles