കോട്ടയം : ശബരിമല സ്വർണ്ണക്കൊള്ളയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും, കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ള മന്ത്രിമാരുടെ പങ്കുവെളിപ്പെടുത്തുക, സർക്കാരിനെ സുഖിപ്പിക്കുന്ന SlT_യുടെ നിലപാടുകൾക്കെതിരെ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്തെ ദേവസ്വം ബോർഡ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തിനിടെ പോലീസുമായിട്ടുള്ള ഉന്തും തള്ളലിൽ ഒരു പ്രവർത്തകൻ്റെ തലയിലേക്ക് പോലീസ് ലത്തികൊണ്ട് അടിച്ചതോടെ സംഘർഷഭരിതമായി. തല്ലിയ പോലീസുകാരനെ ഇറക്കിവിടാൻ പറഞ്ഞു വെല്ലുവിളിയെ തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഗൗരി ശങ്കർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ബിനു ചുള്ളിയിൽ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് ചിന്തു കുര്യൻ ജോയ്, യൂത്ത് കോൺഗ്രസ്, മുൻസിപ്പൽ കൗൺസിലർ ടോം കോരാം അഞ്ചേരിൽ, യൂത്ത് കോൺഗ്രസ് ഇന്റർനാഷണൽ സെൽ ചെയർമാൻ ഫ്രഡ്ഡി ജോർജ് വർഗീസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു, സംസ്ഥാന സെക്രട്ടറിമാരായ രാഹുൽ മറിയപ്പള്ളി, വസന്ത തെങ്ങമ്പള്ളി,അബുദാലി,കെഎസ്യു സംസ്ഥാന സെക്രട്ടറി ജിത്തു ജോസ് എബ്രഹാം , യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികൾ കെ കെ കൃഷ്ണകുമാർ, അനൂപ് അബൂബക്കർ, യദു സി നായർ, ബിനീഷ് ബെന്നി, റിച്ചി സാം ലൂക്കോസ്, അബു താഹിർ,ഷൻ ടി ജോൺ, റിമിൻ രാജൻ, ജിബിൻ ജോസഫ് ആഷിക്ക് തുടങ്ങിയവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ബിനു ചുള്ളിയിൽ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ, യൂത്ത് കോൺഗ്രസ് ഇന്റർനാഷണൽ സെൽ ചെയർമാൻ ഫ്രഡ്ഡി ജോർജ് വർഗീസ്, ടോം കോര അഞ്ചേരിൽ രാഹുൽ മറിയപ്പള്ളി, ജിത്തു ജോസ് എബ്രഹാം, വിഷ്ണു ചെമ്മണ്ടവള്ളി, ബബ്ലൂ ജോസഫ് എന്നിവരെ അറസ്റ്റ് ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.


