കുറവിലങ്ങാട്:- ദേവമാതാ കോളേജ് ( ഓട്ടോണമസ്) ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ജനുവരി 7, 8 തീയതികളിൽ “അഡ്വാൻസ്ഡ് മെറ്റീരിയൽസ്” എന്ന വിഷയത്തിൽ അന്തർദേശീയ കോൺഫറൻസ് നടക്കും. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. എം. കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ ജർമ്മനി വിൽഡോ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസ്സിലെ പ്രൊഫ. ക്രിസ്റ്റ്യൻ ഡ്രെയർ, “അഡ്വാൻസ്ഡ് പോളിമെറിക് മെറ്റീരിയൽസ് ആൻഡ് കോമ്പോസിറ്റ്സ് ഫോർ എമെർജിങ് ആപ്ലിക്കേഷൻസ്” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി അധ്യക്ഷത വഹിക്കുന്ന ഉദ്‌ഘാടനചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ. സുനിൽ സി മാത്യു, ഫിസിക്സ് വകുപ്പുമേധാവി ഡോ. സജി അഗസ്റ്റിൻ, കൺവീനർ ഡോ. ടീനാ സെബാസ്റ്റ്യൻ എന്നിവർ സംസാരിക്കും. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള സർവകലാശാലകളിലെയും സ്ഥാപനങ്ങളിലെയും വിദ്യാർഥികളും ഗവേഷകരും വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.അന്വേഷണങ്ങൾക്ക് 9895602191 നമ്പറിൽ ബന്ധപ്പെടുക.
ദേവമാതാ കോളേജിൽ അന്തർദേശീയ കോൺഫറൻസ്


