ന്യൂഡൽഹി:യുകെയിൽ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലയാളിക്ക് 12 വർഷം തടവ് ശിക്ഷ. തിരുവനന്തപുരം സ്വദേശി മനോജ് ചിന്താതിര (29) യെയാണ് സമർസെറ്റ് ടോണ്ടൻ കോടതിയിൽ ശിക്ഷിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.കഴിഞ്ഞ വർഷം ഒക്ടോബർ 11ന് രാത്രി പത്തിനും പുലർച്ചെ അഞ്ചിനുമിടയിൽ ടോണ്ടനിലെ വിക്ടോറിയ പാർക്കിലാണ് സംഭവം. അസ്വസ്ഥയായ നിലയിൽ തെരുവിൽ കണ്ട അപരിചിതയായ യുവതിയെ സമീപിച്ച മനോജ്, കടയിൽനിന്ന് ബിയർ വാങ്ങി നൽകുകയായിരുന്നു.
തുടർന്ന് തന്നെ പീഡിപ്പിക്കാൻ പോകുകയാണെന്ന് യുവതിയോട് പറഞ്ഞ ശേഷമാണ് ആക്രമണം നടത്തിയതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.“ദയവായി തന്നെ ഉപദ്രവിക്കരുത്” എന്ന് ആവർത്തിച്ച് യുവതി യാചിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സുരക്ഷാ ക്യാമറകളിൽ പതിഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം ലഭിച്ച പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ അന്നേ ദിവസം തന്നെ അറസ്റ്റ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടക്കത്തിൽ കുറ്റം നിഷേധിച്ചിരുന്ന മനോജിനെതിരെ ശക്തമായ തെളിവുകളാണ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് കോടതിയിൽ ഹാജരാക്കിയത്. ഇതിന് പിന്നാലെയാണ് പ്രതി കുറ്റം സമ്മതിച്ചത്.കോടതിയിൽ തലകുനിച്ച് നിന്ന മനോജ് പശ്ചാത്താപം പ്രകടിപ്പിച്ചതായി ജഡ്ജി സ്റ്റീഫൻ ക്ലൈമി പറഞ്ഞു. ശിക്ഷാ കാലാവധി പൂർത്തിയായതിന് ശേഷം പ്രതിയെ യുകെയിൽ നിന്ന് നാടുകടത്താൻ കോടതി ഉത്തരവിട്ടു.


