കുഞ്ഞുങ്ങളുടെ ശവപ്പെട്ടികൾക്കാണ് ഏറ്റവും കനം:അമ്മയെ ചതിച്ച് ഗർഭത്തിലെ കുഞ്ഞിനെ കൊന്നവനാണ് ഏറ്റവും ക്രൂരൻ;രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിന് പിന്നാലെ കടുത്ത പരാമർശവുമായി എ.എ. റഹീം

തിരുവനന്തപുരം:അമ്മയെ ചതിച്ച് ഗർഭത്തിലെ കുഞ്ഞിനെ കൊന്നവനാണ് ഏറ്റവും ക്രൂരൻ എന്ന് രാജ്യസഭാംഗം എ.എ. റഹീം എംപി. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മൂന്നാമത്തെ ബലാത്സംഗ കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് റഹീമിന്റെ പ്രതികരണം. എന്നാൽ, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ല.‘മാലാഖ കുഞ്ഞുങ്ങൾ ക്ഷമിക്കട്ടെ, ഒരിക്കൽക്കൂടി പറയട്ടെ’ എന്ന വാചകത്തോടെയാണ് എ.എ. റഹീം എംപി ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

Advertisements

‘കുഞ്ഞുങ്ങളുടെ ശവപ്പെട്ടികൾക്കാണ് ഏറ്റവും കനം. അമ്മയെ ചതിച്ച് ഗർഭത്തിലെ കുഞ്ഞിനെ കൊന്നവനാണ് ഏറ്റവും ക്രൂരൻ’ എന്നായിരുന്നു കുറിപ്പിലെ പ്രധാന പരാമർശം. പ്രശസ്ത എഴുത്തുകാരൻ ഏണസ്റ്റ് ഹെമിംഗ്‌വേയുടെ വചനങ്ങളെ സൂചിപ്പിച്ചാണ് അദ്ദേഹം ഈ പരാമർശം നടത്തിയിരിക്കുന്നത്.അതേസമയം, പുതിയ പരാതി കൂടി എത്തിയതോടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിൽ മൂന്ന് ബലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലക്കാട് ഫ്ലാറ്റ് വാങ്ങിത്തരാമെന്ന വാഗ്ദാനം നൽകി സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ ഉയർന്നിരിക്കുന്നത്. തിരുവല്ലയിൽ വെച്ചാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് പ്രാഥമിക സൂചന.പുലർച്ചെയോടെ പൊലീസ് നടത്തിയ നിർണായക നീക്കത്തിലൂടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.

Hot Topics

Related Articles