പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേഹാസ്വാസ്ഥ്യം മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തന്ത്രി കണ്ഠരർ രാജീവർ ആശുപത്രി വിട്ടു. ഇന്ന് ഉച്ചയോടെയാണ് തന്ത്രിയെ ഡിസ്ചാർജ് ചെയ്തത്. മെഡിക്കൽ കോളേജിലെ (MICU-1) ലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. നടത്തിയ പരിശോധനകളിൽ ആരോഗ്യനില സാധാരണ ഗതിയിലായതോടെയാണ് ആശുപത്രി വിട്ടതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് തന്ത്രിയെ വീണ്ടും പൂജപ്പുര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി.ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെയാണ് തന്ത്രിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.അതേസമയം, ശബരിമല സ്വർണ്ണമോഷണ കേസിൽ തന്ത്രി കണ്ഠരർ രാജീവരുടെ സാമ്പത്തിക ഇടപാടുകൾ പ്രത്യേക അന്വേഷണ സംഘം (SIT) വിശദമായി പരിശോധിക്കുകയാണ്.
ശബരിമലയിലെ സ്വർണ്ണമോഷണവുമായി ബന്ധപ്പെട്ട് തന്ത്രി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ലാഭം നേടിയിട്ടുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി 2007 മുതൽ തന്ത്രിക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലേക്ക് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചത്. തന്ത്രിയുടെ ബാങ്ക് ഇടപാടുകൾ, വരുമാന സ്രോതസ്സുകൾ എന്നിവ വിശദമായി പരിശോധിച്ചു വരികയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസറായി ശബരിമലയിൽ വളരുന്നതിനും സ്വർണ്ണമോഷണത്തിന് മൗനാനുവാദം നൽകിയതും തന്ത്രിയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് എസ്ഐടി വ്യക്തമാക്കി.


