വൈക്കം: സ്കൂട്ടർ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ടിവിപുരം മാടത്തേഴത്ത് ഗോപു കൃഷ്ണ (31)യാണ് മരിച്ചത്. മണ്ണത്താനം വളവിന് സമീപം കാൽനടക്കാരനെ തട്ടി ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് മതി ലിൽ ഇടിക്കുകയായിരുന്നെന്ന് പറയപ്പെടുന്നു. ഇന്ന് പുലർച്ചെ രണ്ടരയോടെ ടിവി പുരം
മണ്ണത്താനം കവലക്ക് സമീപമായിരുന്നു അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു
Advertisements


