തിരുമൂലപുരം: ഇരുവള്ളിപ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് ബ്രഹ്മശ്രീ തിവിക്രമൻ വാസുദേവൻ നമ്പൂതിരി പറമ്പൂർ ഇല്ലത്തിന്റെ കാർമികത്വത്തിൽ തൃക്കൊടിയേറി തൈപ്പൂയ ദിവസം ആറാട്ടോടെ സമാപിക്കത്തക്ക വിധം കാര്യപരിപാടികൾ ക്രമീകരിച്ചിരിക്കുന്നു.
ഭഗവത് സന്നിധിയിൽ അഖണ്ഡ നാമജപയജ്ഞം, എല്ലാദിവസവും നാരായണീയ പാരായണം, എല്ലാദിവസവും വിശേഷാൽ ദ്വീപാരാധന, 10 ദിവസം ഉത്സവ സദ്യകൾ, ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം, രുഗ്മിണി സ്വയംവരം, കുചേലോപാഖ്യാനം, അദ്ധ്യാത്മിക പ്രഭാഷണങ്ങൾ, ശ്രീഭൂതബലി, പന്തീരടി പൂജ, നവക അഭിഷേകം, തിരുവാതിര, കൈകൊട്ടിക്കളി, കുട്ടികളുടെ കലാപരിപാടികൾ, നൃത്തവരുന്ന്, വിദ്യ ഗോപാല മന്ത്രാർച്ചന, സർവേശ്വര പൂജ, നാമജപ ലഹരി, അവഭൃത സ്നാന ഘോഷയാത്ര, നവഗ്രഹ പൂജ, കാവടി വിളക്ക്, പള്ളിവേട്ട ഘോഷയാത്ര, തൈപ്പൂയ കാവടിയാട്ടം, കാവടി പൂജ, കാവടി അഭിഷേകം, പഞ്ചാമൃത അഭിഷേകം, ഉത്സവ ബലി ദർശനം, സ്കന്ദപുരാണ പാരായണം, ഭക്തിഗാനസുധ, ആറാട്ട് ഘോഷയാത്ര, കരിമരുന്ന്, അകത്തെഴുന്നള്ളിപ്പ്, ആറാട്ട് കലശം, ദീപാരാധന, ഹരിവരാസനത്തോട് 10 ദിവസത്തെ തിരുവുത്സവം സമാപിക്കുന്നു.


