ഡോ. ശ്രീകുമാറിനെ ആക്രമിച്ച സംഭവം : പ്രതിഷേധവുമായി പരിസ്ഥിതി സംഘടനകൾ

കോട്ടയം: പ്രമുഖ അസ്ഥിരോഗ വിദ ഗ്ദ്ധനും, പ്രമുഖ പക്ഷിനിരീക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ
ഡോ. ശ്രീകുമാറിനെ ചങ്ങനാശ്ശേരിയിൽവെച്ച് സീരിയൽ നടൻ കൃഷ്ണപ്രസാദും, സഹോദരനും വാർഡ് കൗൺസിലറുമായ കൃഷ്ണകുമാറും ചേർന്ന് മർദ്ദിച്ചു. ഡോക്ടറുടെ സ്ഥലത്തേക്ക് മലിനജലം ഒഴുക്കിവിടുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണം. തലയ്ക്കും മുഖത്തും ഗുരുതരമായി പരുക്കേറ്റ ഡോക്ടർ ഭാരത് ആശുപത്രിയിൽ ചികത്സയിലാണ്. കുറ്റക്കാരുടെ പേരിൽ കർശന നടപടികൾ എടുക്കണമെന്ന് വിവിധ പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ടു. ഡോക്ടർക്കെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിക്കാൻ ഇന്ന്, ജനുവരി 23 വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് തിരുനക്കര ഗാന്ധി സ്ക്വയറിൽ ചേരുന്ന യോഗത്തിൽ പരിസ്ഥിതി,സാമൂഹിക രാഷ്ട്രീയ സംഘടനകളിലെ പ്രമുഖർ പങ്കെടുക്കുന്നു.

Advertisements

Hot Topics

Related Articles