എം സി റോഡിൽ വെമ്പള്ളിയിൽ നിയന്ത്രണം വിട്ട ടോറസ് ലോറി മറ്റൊരു ലോറിയിലും ബസിലും ഇടിച്ച് ഒരാൾക്ക് പരിക്ക്

കുറവിലങ്ങാട് : എം സി റോഡിൽ വെമ്പള്ളി ജംഗഷനിൽ മണ്ണ് കയറ്റി വന്ന ടോറസ് ലോറി നിയന്ത്രണം നഷ്ടപെട്ട് എതിർ ദിശയിൽ നിന്ന് വന്ന മറ്റൊരു ലോറിയിലും കെ എസ് ആർ ടി സി ബസിലും ഇടിച്ച് ലോറി ഡ്രൈവർക്ക് പരിക്കേറ്റു.

Advertisements

രാവിലെ 8.15 ഓടെ വെമ്പള്ളി ജംഗ്ഷനിലായിരുന്നു അപകടം ഏറ്റുമാനൂർ ഭാഗത്തുനിന്ന് ലോഡുമായി എത്തിയ ലോറി ബസ്സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസിനെ മറികടക്കുന്നതിനിടെ കുറവിലങ്ങാട് ഭാഗത്തുനിന്ന് മണ്ണുമായി എത്തിയ ടോറസ് ലോറി നിയന്ത്രണം വിട്ട് ലോറിയിലും ബസിൻ്റെ പിറക് ഭാഗത്തും ഇടിക്കുക ആയിരുന്നു ഇടിയെ തുടർന്ന് ഒരു മണിക്കൂറോളം എംസി റോഡിൽ ഗതാഗത തടസം നേരിട്ടു തുടർന്ന് പോലീസ് എത്തി വാഹനഗതാഗതം പുനസ്ഥാപിച്ചു. ഇതേ തുടർന്ന് കാണക്കാരി റോഡിലേക്ക് കയറ്റി പാർക്ക് ചെയ്യിപ്പിച്ച ടോറസ് ലോറി മോട്ടേർ വെഹിക്കിൾ ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയപ്പോൾ ടോറസ് ലോറി ഇവരുടെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞു അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles