ദില്ലി: രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല അശോക ചക്ര ബഹുമതിക്ക് അർഹനായി. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായർക്ക് കീർത്തി ചക്ര പ്രഖ്യാപിച്ചു. നാവിക സേനയിലെ മലയാളി ഉദ്യോഗസ്ഥ ലഫ്റ്റനൻ്റ് കമാൻഡർ ദിൽന, ലഫ്റ്റനൻ്റ് കമാൻഡർ രൂപ എന്നിവർക്ക് ശൗര്യ ചക്ര ബഹുമതി പ്രഖ്യാപിച്ചു. പായ്കപ്പലിൽ ലോകം ചുറ്റിയ വനിതകളാണ് ഇവർ.
സി ആർ പി എഫ് അസി കമാൻഡാൻഡ് വിപിൻ വിൽസണും ശൗര്യ ചക്ര ബഹുമതിക്ക് അർഹനായി. മേജർ അനീഷ് ചന്ദ്രൻ, മേജർ ശിവപ്രസാദ് എന്നിവർ ധീരതയ്ക്കുള്ള സേന മെഡൽ നേടി. മേജർ ജനറൽ കെ മോഹൻ നായർ അതിവിശിഷ്ട സേവാ മെഡലിനും ബ്രിഗേഡിയർ അരുൺകുമാർ ദാമോദരന് യുദ്ധ് സേവാ മെഡലിനും അർഹരായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റിപ്പബ്ലിക് ദിനത്തിൻ്റെ ഭാഗമായാണ് വിശിഷ്ട സേവനത്തിനുള്ള മെഡലുകൾ പ്രഖ്യാപിക്കാറുള്ളത്. കരസേന, നാവികസേന, വ്യോമസേന എന്നീ വിഭാഗങ്ങളിലെയടക്കം 982 പേരാണ് പ്രസിഡൻ്റിൻ്റെ മെഡലിന് അർഹരായത്.


